|    May 27 Sat, 2017 7:19 pm
FLASH NEWS

അമ്മാനി ചെക് ഡാം നാശത്തിന്റെ വക്കില്‍

Published : 20th March 2017 | Posted By: fsq

 

പനമരം: അമ്മാനി കോളനിക്ക് സമീപം നരസിപ്പുഴയ്ക്ക് കുറുകെ സ്ഥാപിച്ച ചെക്ഡാം നാശത്തിന്റെ വക്കില്‍. വര്‍ഷങ്ങള്‍ക്കു മുമ്പ് കൃഷിയാവശ്യത്തിനും വേനല്‍ക്കാലത്തെ വരള്‍ച്ചയ്ക്കു പരിഹാരവുമായാണ് 10 ലക്ഷത്തിലധികം രൂപ മുടക്കി ചെക്ഡാം നിര്‍മിച്ചത്.
തുടക്കത്തില്‍ പുഴയിലെ വെള്ളം ഉപയോഗിച്ച് നൂറില്‍പരം ഏക്കര്‍ നെല്‍വയലുകളില്‍ പുഞ്ചകൃഷി ചെയ്തിരുന്നതായി കര്‍ഷകര്‍ പറഞ്ഞു. എന്നാല്‍, നാലുവര്‍ഷം മുമ്പ് ഡാമിന്റെ അരിക് ഭിത്തിയിടിഞ്ഞ് തകര്‍ച്ചയിലെത്തി. മഴക്കാലത്ത് വെള്ളം കുത്തിയൊഴുകി ശേഷിക്കുന്ന സംരക്ഷണഭിത്തിക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്ലാബുകള്‍ വേര്‍പെട്ട നിലയിലാണ്.
താല്‍ക്കാലിക തടയണയുണ്ടെങ്കിലും ഫലപ്രദമല്ലെന്നു പ്രദേശത്തെ കര്‍ഷകര്‍ പറയുന്നു. ഒരുമാസം മുമ്പു വരെ അമ്മാനി ഭാഗത്തെ കിണറുകളൊക്കെ വറ്റിവരണ്ടു. ചെക്ഡാമില്‍ വെള്ളമുണ്ടായിരുന്നെങ്കില്‍ പരിസരത്തെ കിണറുകള്‍ വറ്റില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടെ പുതിയ ചെക്ഡാം നിര്‍മിക്കുകയോ നിലവിലെ ഡാം പുതുക്കിപ്പണിയുകയോ വേണമെന്നാണ് ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day