|    Oct 22 Sun, 2017 8:44 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

അമ്മയ്‌ക്കൊരുമ്മയുമായി കുരുന്നുകള്‍; 222 അമ്മമാരെ ആദരിച്ചു

Published : 11th September 2016 | Posted By: SMR

വര്‍ക്കല: പിഞ്ചുമക്കള്‍ കവിളത്തു നല്‍കിയ ഉമ്മയില്‍ നിര്‍വൃതിപൂണ്ടും ആനന്ദക്കണ്ണീരാല്‍ വിതുമ്പിയും അമ്മമാര്‍. അമ്മമാരെ തിരസ്‌കരിക്കുന്ന പുതിയ പ്രവണതയ്‌ക്കെതിരേ ജില്ലയിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ മലയാള സാംസ്‌കാരിക വേദി വര്‍ക്കലയില്‍ സംഘടിപ്പിച്ച അമ്മയ്‌ക്കൊരുമ്മ സാംസ്‌കാരിക സുപ്രഭാതം പരിപാടിയാണു വേറിട്ട അനുഭവമായത്.
ഇവട, ഇലകമണ്‍, ചെറുന്നിയൂര്‍, വെട്ടൂര്‍ ഗ്രാമപ്പഞ്ചായത്തുകളിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി തൊഴിലാളികളില്‍ നിന്ന് 60നു മേല്‍ പ്രായമുള്ള 222 അമ്മമാരെയാണ് ആദരിച്ചത്. അമ്മമാരുടെ അരികിലേക്കുചെന്ന കുരുന്നുകള്‍ അവരുടെ കവിളത്ത് ഉമ്മ നല്‍കിയ ശേഷം മുണ്ടും നേര്യതും അഞ്ചുകിലോ അരിയും പായസക്കിറ്റും കൈനീട്ടമായി സമ്മാനിച്ചു. കേരളത്തില്‍ ആദ്യമായാണ് ഇത്തരമൊരു സവിശേഷതയാര്‍ന്ന പരിപാടി ്.
സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. അമ്മയ്‌ക്കൊരുമ്മ’പരിപാടി കേരളം മുഴുവന്‍ വ്യാപിപ്പിക്കാനും അതുവഴി കുടുംബ ബന്ധങ്ങളുടെ പവിത്രത സംരക്ഷിക്കാനുമുള്ള ബാധ്യത എല്ലാ സാംസ്‌കാരിക സംഘടനകളും ഏറ്റെടുക്കണമെന്ന് അവര്‍ പറഞ്ഞു. മലയാള സാംസ്‌കാരിക വേദി ചെയര്‍മാനും കവിയുമായ അന്‍സാര്‍ വര്‍ണന അധ്യക്ഷത വഹിച്ചു.
എംഎല്‍എമാരായ മുല്ലക്കര രത്‌നാകരന്‍, അഡ്വ. വി ജോയി, നടന്‍ ഇബ്രാഹീം കുട്ടി പാണപ്പറമ്പ്, എഴുത്തുകാരി വി എസ് ബിന്ദു, ഹോപ്പ് സംസ്ഥാന കോ-ഓഡിനേറ്റര്‍ ഡോ. ഷാഹുല്‍ ഹമീദ് സംസാരിച്ചു.
വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ആറു മുതിര്‍ന്ന വനിതാ പ്രതിഭകള്‍ക്ക് അമ്മയ്‌ക്കൊരുമ്മ പുരസ്‌കാരം നല്‍കി. ഡോ. പുഷ്പലതാ ദേവി (ആതുരസേവനം), എം സുബൈദ (പൊതുപ്രവര്‍ത്തനം), പ്രഫ. കെ സൂസി, ലളിതകുമാരി (വിദ്യാഭ്യാസം), പ്രഫ. ഗേളി ഷാഹിദ് (കല), വിജയലക്ഷ്മി (സാംസ്‌കാരികം) എന്നിവര്‍ക്കു കെ സി റോസക്കുട്ടി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. സാംസ്‌കാരിക വേദി ഖജാഞ്ചി എസ് കൃഷ്ണകുമാര്‍, വൈസ് ചെയര്‍മാന്‍ എം രാജു പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക