|    Nov 19 Mon, 2018 12:59 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

‘അമ്മ’യ്ക്ക് ജനങ്ങളുടെ പിന്തുണ വേണ്ടെന്ന് ഗണേഷ് കുമാര്‍

Published : 1st July 2018 | Posted By: kasim kzm

കൊച്ചി: പൊതുജനങ്ങളുടെ പിന്തുണ നേടി പ്രവര്‍ത്തിക്കാന്‍ ‘അമ്മ’ ഒരു രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും രാജിവച്ച നടിമാര്‍ കുഴപ്പക്കാരാണെന്നും ഗണേഷ് കുമാര്‍ എംഎല്‍എ. അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച വാട്ട്‌സ്ആപ്പ് സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു ചാനല്‍ പുറത്തുവിട്ട ശബ്ദസന്ദേശത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ ശക്തമായ വിമര്‍ശനങ്ങളാണ് ഗണേഷ് കുമാര്‍ ഉന്നയിക്കുന്നത്. ജനങ്ങളുടെ  പിന്തുണ തേടി പ്രവര്‍ത്തിക്കാന്‍ അമ്മ ഒരു രാഷ്ട്രീയ സംഘടനയല്ല. സിനിമാ പ്രവര്‍ത്തകരുടെ ക്ഷേമത്തിനാണ് സംഘടന പ്രവര്‍ത്തിക്കുന്നത്. സംഘടനയ്‌ക്കെതിരേ ഉയരുന്ന വാര്‍ത്തകള്‍ കണ്ട് ഭയപ്പെടേണ്ട കാര്യമില്ല. രാജിവച്ച നാലു പേര്‍ അമ്മയോടു ശത്രുത പുലര്‍ത്തുന്നവരാണ്. ഇവര്‍ സംഘടനയ്ക്കുള്ളില്‍ സ്ഥിരമായി കുഴപ്പങ്ങളുണ്ടാക്കുന്നവരുമാണ്. രാഷ്ട്രീയക്കാര്‍ അമ്മയ്‌ക്കെതിരേ വിമര്‍ശനം നടത്തുന്നത് കൈയടി നേടാനാണ്. ഒരു പണിയുമില്ലാത്തവരാണ് വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നും ഗണേഷ്  പറയുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss