|    Jan 20 Fri, 2017 1:03 am
FLASH NEWS

അമ്മയെ തലയ്ക്കടിച്ചു കൊന്നയാള്‍ക്ക് ജീവപര്യന്തം തടവും പിഴയും

Published : 5th October 2016 | Posted By: Abbasali tf

കല്‍പ്പറ്റ: കുടുംബവഴക്കിനെ തുടര്‍ന്ന് അമ്മയെ കൊടാലി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും സഹോദരിയെ അടിച്ചുപരിക്കേല്‍പ്പിക്കുകയും ചെയ്ത കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും. ചുള്ളിയോട് കാലിപ്പറമ്പ് വണ്ണത്തറവീട്ടില്‍ ചാപ്പന്‍ ചെട്ടിയുടെ മകന്‍ രവീന്ദ്രനെ(46)നെയാണ് കല്‍പ്പറ്റ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി എസ് എച്ച് പഞ്ചാപകേശന്‍ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 18 മാസം കൂടി തടവ് അനുഭവിക്കണം. 2014 ഒക്ടോബര്‍ 25നാണ് കേസിനാസ്പദമായ സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രതിയടെ അമ്മ ലക്ഷ്മി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വച്ചാണ് മരിച്ചത്. ഇവരുടെ സ്വത്തുക്കളില്‍ പ്രതിക്ക് യാതൊരുവിധ അവകാശവും ലഭിക്കില്ലെന്നു കോടതി വിധിച്ചു. പ്രതി പിഴയടയ്ക്കുകയാണെങ്കില്‍ അതില്‍ ഒരുലക്ഷം രൂപ പരിക്കേറ്റ സഹോദരി ശാരദയ്ക്ക് നല്‍കണം. കേസില്‍ 16 സാക്ഷികളെ വിസ്തരിച്ചു. 20 രേഖകള്‍ ഹാജരാക്കി. അമ്പലവയല്‍ എസ്‌ഐയായിരുന്ന വി രാമനുണ്ണി, സുല്‍ത്താന്‍ ബത്തേരി എസ്‌ഐയായിരുന്ന കെ വിനോദന്‍, വി വി ലതീഷ്, പി ബിജുരാജ് എന്നിവരാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജോസഫ് സഖറിയാസ് ഹാജരായി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക