|    Jun 19 Tue, 2018 11:41 pm

അമ്മയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത മകനെ വെട്ടിപ്പരിക്കേല്‍പിച്ചു

Published : 5th October 2016 | Posted By: Abbasali tf

കൊടുങ്ങല്ലൂര്‍: മദ്യ ലഹരിയില്‍ പതിവായി അമ്മയെ ഉപദ്രവിക്കുന്നത് ചോദ്യം ചെയ്ത മകനെ പിതാവ് വെട്ടിപ്പരിക്കേല്‍പിച്ചു. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ പുല്ലൂറ്റ് ഉഴുവത്ത് കടവിലാണ് സംഭവം. സജയനെ (18)യാണ് പിതാവ് പാറയില്‍ സതീശന്‍ വെട്ടിയത്. കൈക്കും പുറത്തും മാരകമായി പരിക്കേറ്റ സജയനെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ച് വീട്ടിലെത്തുന്ന പിതാവ് അമ്മയെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. സഹികെട്ട സജയന്‍ തിങ്കളാഴ്ച പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ കുപിതനായ തെങ്ങ് കയറ്റ തൊഴിലാളിയായ സതീശന്‍  തേങ്ങയിടാനുപയോഗിക്കുന്ന വാക്കത്തി കൊണ്ട് വെട്ടുകയായിരുന്നു.സതീശനെ കൊടുങ്ങല്ലൂര്‍ എസ്‌ഐ മനോജ് കെ ഗോപിയും സംഘവും ചേര്‍ന്ന് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വധശ്രമം, അന്യായമായി തടങ്കലില്‍ വെക്കല്‍, മാരകായുധങ്ങള്‍ കൊണ്ട് പരുക്കേല്‍പ്പിക്കല്‍, അസഭ്യം പുലമ്പല്‍ എന്നിവക്കായി 308, 341, 323, 324, 294 ബി വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതിയെ കൊടുങ്ങല്ലൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയതിന് ശേഷം റിമാന്റ് ചെയ്ത് ഇരിങ്ങാലക്കുട സബ് ജയിലിലേക്കയച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss