|    Oct 18 Wed, 2017 4:47 pm
FLASH NEWS
Home   >  Kerala   >  

അമ്മയെയും മകളെയും വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

Published : 8th August 2017 | Posted By: shadina sdna


അടിമാലി: അമ്മയേയും മകളേയും വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിവാസല്‍ പൈപ്പ് ലൈനിനു സമീപത്താണ് സംഭവം. സ്വകാര്യ ഏലം എസ്‌റ്റേറ്റിലെ ജീവനക്കാരായ രാജമ്മ (60), മകള്‍ ഗീത ( 30) എന്നിവരാണ് മരിച്ചത്. വാതില്‍ തുറന്നു കിടന്ന ഒറ്റമുറി വീടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയിലായിരുന്നു. നാട്ടുകാരാണ് മൂന്നാര്‍ പോലിസില്‍ വിവരം അറിയിച്ചത്. മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വന്‍ പോലിസ് സംഘം സ്ഥലത്തെത്തി. കൊലയാളിയെ കുറിച്ച് രാത്രി വൈകിയും വ്യക്തത ലഭിച്ചിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക