|    Nov 16 Fri, 2018 6:54 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

അമ്മയും മകളും പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍

Published : 12th August 2018 | Posted By: kasim kzm

ആലപ്പുഴ: അമ്മയെയും മകളെയും പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. നെടുമുടി പൊങ്ങ സ്വദേശി സിബിച്ചന്റെ ഭാര്യ ജോളി (45), മകള്‍ സിജി (20) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ ഉച്ചയോടെ പൊങ്ങയ്ക്കു സമീപത്തെ പാടശേഖരത്തില്‍ നിന്നു നാട്ടുകാര്‍ കണ്ടെത്തിയത്.
ചങ്ങനാശ്ശേരിയിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരനാണു സിബിച്ചന്‍. പൊങ്ങ ജങ്ഷനിലെ ദുരിതാശ്വാസ ക്യാംപില്‍ ആഹാരം പാകംചെയ്യുന്നതിനും മറ്റും ഇരുവരുമെത്തുന്നതാണ്. എന്നാല്‍ ഇന്നലെ ഇവര്‍ ക്യാംപില്‍ പോയിരുന്നില്ല. ബന്ധുവീട്ടില്‍ നിന്ന് പഠിക്കുന്ന മൂത്ത മകള്‍ സിമി ഉച്ചയോടെ വീട്ടിലെത്തി അമ്മയെയും അനുജത്തിയെയും അന്വേഷിക്കുന്നതിനിടെ വീടിന് സമീപത്തെ കടന്നങ്കാട് പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ അമ്മയുടെ വസ്ത്രം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരിച്ചിലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
പാടത്ത് മീന്‍പിടിക്കുന്നതിനായി ഇവര്‍ വലയിട്ടിരുന്നു. ഇതില്‍ നിന്നു മീനെടുക്കുന്നതിനായി ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ടതാവാമെന്ന് സംശയിക്കുന്നതായി പോലിസ് അറിയിച്ചു. അമ്മയുടെ മൃതദേഹം പാടശേഖരത്തില്‍ വീടിനോട് ചേര്‍ന്നും മകളുടേത് അഞ്ച് മീറ്ററോളം അകലെയുമായിട്ടാണ് കണ്ടെത്തിയത്.
നെടുമുടി പോലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംസ്—കാരം നാളെ 10ന് പൊങ്ങ മാര്‍സ്ലീവാ പള്ളി സെമിത്തേരിയില്‍.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss