|    Sep 25 Mon, 2017 4:40 am
FLASH NEWS
Home   >  National   >  

അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി

Published : 31st July 2016 | Posted By: mi.ptk

rape

ബുലന്ദ്ശഹര്‍: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ അമ്മയും മകളും കൂട്ടബലാത്സംഗത്തിനിരയായി. വെള്ളിയാഴ്ച രാത്രി നോയിഡയില്‍ നിന്ന് ഷാജഹാന്‍പുരലേയ്ക്ക് കുടുംബസമേതം പോകുമ്പോഴാണ് സംഭവമുണ്ടായത്. ഡല്‍ഹി-കാണ്‍പുര്‍ ദേശീയ പാതയില്‍ 35കാരിയായ യുവതിയും ഇവരുടെ 14വയസുള്ള മകളുമാണ് പീഡനത്തിനിരയായത്.
റോഡിന് നടുവിലുള്ള വസ്തുവില്‍തട്ടി ഇവരുടെ കാര്‍ തകരാറിലായ സമയത്ത് റോഡരികില്‍ ഒളിച്ചിരുന്ന അക്രമിസംഘം കാറിലുള്ളവരെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയും കാറിലുണ്ടായിരുന്ന പുരുഷന്മാരെ കയറുപയോഗിച്ച് കെട്ടിയിടുയും ചെയ്തു. പിന്നീട് അമ്മയെയും മകളെയും മറ്റൊരു സ്ഥലത്തേയ്ക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കാര്‍ യാത്രക്കാരുടെ കൈയ്യില്‍നിന്ന് 11,000രൂപയും സ്വര്‍ണവും മൊബൈല്‍ഫോണുകളും കവരുകയും ചെയ്തു.
വാഹനം തകരാറിലായിതിനാല്‍ രാത്രി മുഴുവന്‍ കുടുംബത്തിന് വിജനമായ സ്ഥലത്ത് കഴിയേണ്ടി വന്നു. പിന്നീട് രാവിലെയാണ് ഇവര്‍ പോലീസില്‍ പരാതിപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായും പോലീസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക