|    Jan 24 Tue, 2017 8:51 pm
FLASH NEWS

അമ്മയും കുഞ്ഞും പദ്ധതിയില്‍ അപാകതകള്‍ ഉള്ളതായി പരാതി

Published : 18th October 2016 | Posted By: Abbasali tf

പാറശാല: അമ്മയും കുഞ്ഞും പദ്ധതി നടത്തിപ്പില്‍ അപാകതകള്‍ ഉള്ളതായി പരാതി. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവസംബന്ധമായ ചികിത്സക്ക് പ്രവേശിപ്പിക്കപ്പെടുന്ന രോഗികള്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കിയിട്ടുള്ള യാത്രാചെലവ്, മരുന്നുകള്‍, ദിവസേനയുള്ള ആഹാരം എന്നിവ സൗജന്യമായി നല്‍കണമെന്ന പദ്ധതിയാണ് അട്ടിമറിക്കപ്പെടുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് പദ്ധതി നടപ്പിലാക്കിയതെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷവും രോഗികള്‍ക്കുള്ള ആനുകൂല്യം നല്‍കിവരുകയാണെങ്കിലും പാറശാല താലൂക്ക് ആശുപത്രിയിലെ രോഗികള്‍ക്ക് മാത്രം ഇവ ലഭിക്കുന്നില്ല. രോഗികള്‍ക്ക് ചില മരുന്നുകള്‍ ലഭിച്ചാലും ആഹാരവും യാത്രാ ചെലവും നല്‍കുന്നില്ല. ഇതിനെ കുറിച്ച് ചോദിക്കുമ്പോള്‍ പുതിയ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ഉദ്ദേശിക്കുന്നതിനാല്‍ ഫണ്ട് ലഭിക്കുന്നില്ലെന്നാണ് മറുപടി. ആശുപത്രി കാന്റീന്‍ നിലവില്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ പുറത്തുനിന്നുള്ള ഒരു സ്വകാര്യ ഹോട്ടലില്‍ നിന്നും ടോക്കണ്‍ സമ്പ്രദായത്തില്‍ ഭക്ഷണം നല്‍കിവരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഭക്ഷണത്തില്‍ നിന്നും ചത്ത പല്ലിയെ ലഭിച്ചത് തേജസ് പ്രസിദ്ധീകരിച്ചിരുന്നു. തുടര്‍ന്ന് അവിടെനിന്നുള്ള ഭക്ഷണം നിര്‍ത്തലാക്കി. എന്നാല്‍ പുതുതായി ആശുപത്രിയില്‍ തുറന്ന കാന്റീനി ല്‍ നിന്നും എന്തുകൊണ്ട് രോഗികള്‍ക്ക് ഭക്ഷണം  നല്‍കുന്നില്ലെന്ന ചോദ്യത്തിന് അധികൃതര്‍ മറുപടിയും നല്‍കുന്നില്ല.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക