|    Nov 21 Wed, 2018 6:04 am
FLASH NEWS

അമ്മയില്‍ നിന്ന് രാജിവച്ചതോടെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി രമ്യാ നമ്പീശന്‍

Published : 4th August 2018 | Posted By: kasim kzm

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് രാജിവച്ചതോടെ സിനിമയില്‍ നിന്ന് പുറത്താക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായി നടി രമ്യ നമ്പിശന്‍.
അവസരങ്ങള്‍ ഇല്ലാതാക്കുവാന്‍ ചിലര്‍ മനപൂര്‍വം ഇടപെടലുകള്‍ നടത്തുന്നുണ്ടെന്ന് രമ്യ വെളിപ്പെടുത്തി. സ്ത്രീപക്ഷ സമരങ്ങളുടെ പ്രസക്തി എന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അവര്‍.
അവസരങ്ങള്‍ ഇല്ലാതാക്കി പുറത്താക്കുവാനാണ് നീക്കം. ചില വിഷയങ്ങളില്‍ ഗുരുതരമായ ഉത്തരവാദിത്വമില്ലായ്മ്മ സംഘടനയുടെ ഭാഗത്ത് നിന്നുണ്ടായതോടെയാണ് പുറത്തേക്ക് പോകുവാന്‍ നിര്‍ബന്ധിതരായതെന്നും രമ്യ പറഞ്ഞു. തങ്ങള്‍ രാജിവച്ചതിന് പിന്നാലെ മറ്റ് പലമേഖലയില്‍ നിന്നുള്ള സ്ത്രീകളും അവര്‍ക്ക് നേരിടുന്ന ബുദ്ധിമുട്ടുകളുമായി സമീപിച്ചുവെന്നും രാജിവയ്ക്കുവാന്‍ കാണിച്ച ധൈര്യം പ്രചോദനമാകുമെന്ന് പറഞ്ഞതായും രമ്യ നമ്പീശന്‍ ചൂണ്ടിക്കാട്ടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss