അമ്മത്തൊട്ടിലില്‍ കുഞ്ഞിനെ ലഭിച്ചു
Published : 26th November 2016 | Posted By: SMR
കാസര്‍കോട്: ജനറല്‍ ആശുപത്രിക്ക് മുന്നിലെ അമ്മത്തൊട്ടിലില്‍ നിന്നും പെണ്‍കുഞ്ഞിനെ ലഭിച്ചു. ഇന്നലെ വൈകിട്ട് 4.50ഓടെയാണ് 10 ദിവസം പ്രായമുള്ള ഇരുനിറത്തിലുള്ള കുഞ്ഞിനെ ലഭിച്ചത്. 2.75 കിലോ തൂക്കമുള്ള കു ഞ്ഞ് ആരോഗ്യവതിയാണെന്ന് ജനറല്‍ ആശുപത്രിയിലെ പീഡിയാട്രീഷ്യന്‍ ഡോ.നാരായണ നായ്ക്ക് അറിയിച്ചു. കുഞ്ഞിനെ ഇപ്പോള്‍ കുട്ടികളുടെ തീവ്രപരിചരണവാര്ഡി ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ ഇവിടെ നിന്നും ലഭിക്കുന്ന മൂന്നാമത്തെ കുട്ടിയാണിതെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ പി ബിജു പറഞ്ഞു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയശേഷം കുട്ടിയെ തളിപ്പറമ്പ് പട്ടുവത്തെ സ്നേഹനികേതനിലേയ്ക്ക് കൊണ്ടുപോകുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.