|    Feb 19 Mon, 2018 11:04 am
Home   >  News now   >  

അമ്പെയ്ത്ത് ലോകകപ്പ്: ഇന്ത്യക്ക് സ്വര്‍ണം

Published : 20th May 2017 | Posted By: ev sports

ഷാങ്ഹായ്: അമ്പെയ്ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ പുരുഷന്‍മാര്‍ക്ക് സ്വര്‍ണം. അഭിഷേക് വര്‍മ, ചിന്ന രാജു ശ്രീധര്‍, അമന്‍ജിത് സിങ്ങ് എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്. സ്റ്റേജ് വണ്‍ ചാംപ്യന്‍ഷിപ്പ് കോംപൗണ്ട് വിഭാഗത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍ സ്വര്‍ണം ചൂടിയത്. അതേസമയം വെങ്കലം പോലും നേടാനാവാതെ വനിതകള്‍ പുറത്തായി.
കൊളംബിയയെ 226- 221ന് പജായപ്പെടുത്തിയാണ് ഇന്ത്യ സ്വര്‍ണം നേടിയത്. സെമിഫൈനലില്‍ അമേരിക്കയുടെ വെല്ലുവിളി നേരിയ വ്യത്യാസത്തില്‍ മറികടന്ന ഇന്ത്യന്‍ പുരുഷന്‍മാര്‍ (232- 230) ക്വാര്‍ട്ടറില്‍ കരുത്തരായ ഇറാനെയാണ് കീഴടക്കിയത്. ആദ്യ സെറ്റില്‍ 58- 57ന് മുന്‍തൂക്കം നേടിയ ഇന്ത്യയെ മറികടക്കാന്‍ പിന്നീട് കൊളംബിയക്ക് കഴിഞ്ഞില്ല. മൂന്നാം സെറ്റില്‍ 52- 52ന് സമനില പിടിച്ചത് മാത്രമാണ് കൊളംബിയക്ക് ആശ്വസിക്കാവുന്നത്. വനിതാ വിഭാഗത്തില്‍ കൊറിയ സ്വര്‍ണവും ഡെന്‍മാര്‍ക്ക് വെള്ളിയും റഷ്യ വെങ്കലവും നേടി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss