|    Oct 21 Sun, 2018 5:14 am
FLASH NEWS
Home   >  Todays Paper  >  page 11  >  

അമ്പെയ്ത്ത്: ഇന്ത്യന്‍ വനിതാ ടീം അവസാന 32ല്‍

Published : 7th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സില്‍ ഫൈനല്‍ പ്രതീക്ഷ നല്‍കി ഇന്ത്യന്‍ വനിതാ ടീം അമ്പെയ്ത്തില്‍ അവസാന 32ല്‍ കടന്നു. ദീപിക കുമാരി, ബൊംബെയ്‌ല ദേവി ലെയ്ഷറാം, ലക്ഷ്മിറാണി മാജി എന്നിവരുള്‍പ്പെടുന്ന ടീമാണ് ഇന്ത്യയെ അവസാന 32ലെത്തിയത്.
ടീമിനത്തില്‍ ഇന്ത്യക്ക് ഏ ഴാം സ്ഥാനമാണ് ലഭിച്ചത്. 1892 പോയിന്റാണ് ദീപികയും ബൊംബെയ്‌ലയും ലക്ഷ്മിറാണിയും ചേര്‍ന്ന് ഇന്ത്യക്ക് നേടിക്കൊടുത്തത്.
എന്നാല്‍, വനിതാ റാങ്കിങ് റൗണ്ട് വിഭാഗത്തില്‍ ദീപികയ്ക്ക് 20ാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ. 640 പോയിന്റാണ് ദീപികയ്ക്ക് ലഭിച്ചത്. ബോംബെയ്‌ല 638 പോയിന്റോടെ 24ാമതും ലക്ഷ്മിറാണി 614 പോയിന്റോടെ 43ാം സ്ഥാന ത്തും ഫിനിഷ് ചെയ്തു.
അടുത്ത റൗണ്ടില്‍ ദീപിക ജോര്‍ജിയയുടെ ക്രിസ്റ്റിന്‍ എസുബയെയും ലക്ഷ്മിറാണി സ്ലൊവാക്യയുടെ അലക്‌സാന്‍ഡ്ര ലോഗോവയെയും ബോംബെയ്‌ല ഓസ്ട്രിയയുടെ ബാള്‍ഡഫിനെയുമാണ് എതിരിടുക. റാങ്കിങ് റൗണ്ടില്‍ ദക്ഷിണ കൊറിയ വ്യക്തമായ ആധിപത്യം നേടി 1998 പോയിന്റാണ് കൊറിയന്‍ താരങ്ങള്‍ ടീമിനുവേണ്ടി നേടിക്കൊടുത്തത്.
റഷ്യ, ചൈന, ചൈനീസ് തായ്‌പേയി, മെക്‌സിക്കോ, ഇറ്റലി എന്നിവരാണ് രണ്ടു മുതല്‍ ആറ് സ്ഥാനങ്ങളിലുള്ളത്. വനിതാ ടീം ഫൈനല്‍ നാളെയാണ് അരങ്ങേറുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss