|    Jan 16 Tue, 2018 11:12 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

അമ്പെയ്ത്ത്: ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും

Published : 5th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് ആദ്യ മല്‍സരത്തിനിറങ്ങും. അമ്പെയ്ത്തില്‍ വനിതാ താരങ്ങളായ ബൊംബെയ്‌ല ദേവി ലെയ്ഷറാം, ലക്ഷ്മിറാണി മാ ജി, ദീപിക കുമാരി എന്നിവര്‍ വ്യക്തിഗത ഇനത്തിലും ടീമിനത്തിലും ഇന്ത്യക്കായി വില്ല് കുലയ്ക്കും.
പുരുഷന്മാരുടെ വിഭാഗത്തി ല്‍ ഒരു ഇന്ത്യന്‍ താരം മാത്രമേ യോഗ്യത നേടിയിട്ടുള്ളൂ. അതനു ദാസാണ് ഇന്നു രാജ്യത്തിനായി പോരാട്ടത്തിനിറങ്ങുക.
ഇന്ത്യന്‍ സമയം വൈകീട്ട് 5.30നാണ് പുരുഷന്‍മാരുടെ മല്‍സരങ്ങള്‍ തുടങ്ങുന്നത്. വനിതകളുടെ വ്യക്തിഗത ഇനം മല്‍സരങ്ങള്‍ ഇന്ത്യന്‍ സമയം രാത്രി 9.30ന് ആരംഭിക്കും.
56 രാജ്യങ്ങളില്‍ നിന്നായി 128 താരങ്ങള്‍ അമ്പെയ്ത്തില്‍ മാറ്റുരയ്ക്കുന്നുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day