|    May 23 Tue, 2017 6:47 am
FLASH NEWS

അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടറില്‍

Published : 8th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: റിയോ ഒളിംപിക്‌സില്‍ മെഡല്‍ പ്രതീക്ഷ നല്‍കി ഇന്ത്യന്‍ വനിതാ അമ്പെയ്ത്ത് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പരാജയപ്പെടുത്തിയാണ് ദീപിക കുമാരി, ബോംബെയ്‌ല ദേവി, ലക്ഷ്മിറാണി മാഞ്ചി എന്നിവരുള്‍പ്പെടുന്ന ടീം ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറിയത്. ആവേശകരമായ അവസാന സെറ്റില്‍ മികച്ച തിരിച്ചുവരവ് നടത്തിയാണ് ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റം. സ്‌കോര്‍: 205-197. ക്വാര്‍ട്ടര്‍ ഫൈനലില്‍ റഷ്യയാണ് ഇന്ത്യയുടെ എതിരാളികള്‍.
ഷൂട്ടിങ്: ഹീന സിദ്ധു പുറത്ത്
ഷൂട്ടിങില്‍ വനിതാ വിഭാഗം 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യന്‍ താരം ഹീന സിദ്ധു ഫൈനല്‍ റൗണ്ട് കാണാതെ പുറത്തായി. യോഗ്യതാ റൗണ്ടില്‍ താരത്തിന് 14ാമത് ഫിനിഷ് ചെയ്യാനെ സാധിച്ചുള്ളൂ.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day