|    May 24 Wed, 2017 11:39 am
FLASH NEWS

അമ്പെയ്ത്തില്‍ അതാനു ദാസ് പ്രീക്വാര്‍ട്ടറില്‍

Published : 10th August 2016 | Posted By: SMR

പുരുഷന്‍മാരുടെ വ്യക്തിഗതവിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യ ന്‍ താരം അതാനു ദാസ് പ്രീക്വാര്‍ട്ടറില്‍ കടന്നു. ഇന്നലെ നടന്ന റൗണ്ട് 32ല്‍ ഉജ്ജ്വല ജയമാണ് ഇന്ത്യന്‍ താരം നേടിയത്. ക്യൂബയുടെ അഡ്രിയെന്‍ പ്യുന്റെസിനെ അതാനു 6-4 നു തോല്‍പ്പിച്ചു.
ഇന്നലെ തന്നെ നടന്ന റൗണ്ട് 64ല്‍ നേപ്പാളിന്റെ ജീത്ത് ബഹാദുര്‍ മുക്താനെ അതാനു 6-0ന് തുരത്തുകയായിരുന്നു.
ലക്ഷ്മിറാണിക്ക് തോല്‍വി
വനിതകളുടെ വ്യക്തിഗത വിഭാഗം അമ്പെയ്ത്തില്‍ ഇന്ത്യ ന്‍ താരം ലക്ഷ്മിറാണി മാജി തോറ്റു പുറത്തായി. സ്ലൊവാക്യയുടെ അലെസാന്‍ഡ്ര ലൊ ന്‍ഗോവയോട് 101-108 എന്ന സ്‌കോറിനാണ് മാജി പരാജയപ്പെട്ടത്.
നാലു റൗണ്ടുകളടങ്ങിയ മല്‍സരത്തില്‍ ഒന്നില്‍പ്പോലും മുന്നിലെത്താന്‍ ഇന്ത്യന്‍ താരത്തിനായില്ല. 25-27, 26-28, 26-26, 24-27 എന്നിങ്ങനെയായിരുന്നു സ്‌കോര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day