|    Aug 22 Tue, 2017 3:13 am
FLASH NEWS
Home   >  Kerala   >  

അമ്പിളി ഫാത്തിമയുടെ നില ഗുരുതരം

Published : 23rd April 2016 | Posted By: swapna en

ambili-fathima.

കോട്ടയം; ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായ കോട്ടയം അമ്പിളി ഫാത്തിമയുടെ നില വഷളായി. അതീവ ഗുരുതരാവസ്ഥയിലുള്ള അമ്പിളി കാരിത്താസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ അത്യാഹിത വിഭാഗത്തിലാണ്. രക്തത്തിലും ആന്തരികാവയവങ്ങളിലും ഉണ്ടായ അണുബാധയാണ് നില വഷളാവാന്‍ കാരണം. കഴിഞ്ഞ ദിവസം ശക്തമായ പനിയും ശ്വാസതടസ്സവും ഉണ്ടാവുകയായിരുന്നു.

ഒരു മാസം മുമ്പാണ്  ഹൃദയവും ശ്വാസകോശങ്ങളും മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയക്ക് ശേഷം അമ്പിളി തിരിച്ചെത്തിയത്. അപ്പോളോ ആശുപത്രിയിലായിരുന്നു ചികില്‍സ. 10 മാസം അമ്പിളി ഇവിടെ ചികില്‍സയിലായിരുന്നു. ശസ്ത്രക്രിയക്കു ശേഷം ഒരു മാസം കഴിഞ്ഞ് അമ്പിളിക്ക് വീണ്ടും അണുബാധ ഉണ്ടായിരുന്നു. തുടര്‍ന്ന് മറ്റൊരു ശസ്ത്രക്രിയയും അമ്പിളിക്ക് നടത്തിയിരുന്നു. പിന്നീട് വീണ്ടും അമ്പിളിക്ക് അണുബാധ ഉണ്ടായിരുന്നു. വിലകൂടിയ മരുന്നുകള്‍കൊണ്ട് അന്ന് അണുബാധ ശമിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക