|    Sep 26 Wed, 2018 2:19 am
FLASH NEWS

അമ്പായത്തോട് ഭൂമിയില്‍ വിള്ളല്‍; ദുരിതാശ്വാസ ക്യാംപ് മാറ്റി

Published : 19th August 2018 | Posted By: kasim kzm

ഇരിട്ടി: അമ്പായത്തോട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ക്യാംപ്് കൊട്ടിയൂരിലേക്ക് മാറ്റി. നിലവില്‍ ക്യാംപ് പ്രവര്‍ത്തിക്കുന്ന അമ്പായത്തോട് യുപി സ്‌കൂളിന് സമീപം ഭൂമിയില്‍ വിള്ളല്‍ വീണതിനെ തുര്‍ന്നാണ് ക്യാംപ് മാറ്റാന്‍ ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദലി ഉത്തരവിട്ടത്. ഭൂമി പരിശോധിച്ച ജിയോളജിസ്റ്റ് ക്യാംപ് സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു. ഇതോടെയാണ് നാലുകിലോമീറ്ററോളം അകലെയുള്ള കൊട്ടിയൂര്‍ ഐജെഎം ഹൈസ്‌കൂളിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
അമ്പായത്തോട് ക്യാംപില്‍ 280ഓളം പേരാണുണ്ടായിരുന്നത്. ക്യാംപ് മാറ്റുന്നതിനെതിരേ നാട്ടുകാരില്‍ ചിലരും ക്യാംപിലുള്ളവരില്‍ ചിലരും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എതിര്‍പ്പ് കാര്യമാക്കേണ്ടെന്നും ക്യാംപില്‍ കഴിയുന്നവരുടെ സുരക്ഷിതത്വമാണ് പ്രധാനമെന്നും കലക്്ടര്‍ ഇരിട്ടി തഹസില്‍ദാരെ അറിയിക്കുകയായിരുന്നു. ഇതോടെ ഇന്നലെ വൈകീട്ട് അഞ്ചോടെ ക്യാംപ് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ദൂരം കൂടുതല്‍ കാരണം ക്യാംപില്‍ നിന്നു കുറച്ചുപേര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങി. മന്ദംചേരി യുപി സ്‌കൂളിലും ക്യാംപ് പ്രവര്‍ത്തിക്കുന്നുണ്ട്.
മേഖലയില്‍ കാര്യമായ നാശനഷ്ടങ്ങളൊന്നും ഇന്നലെ ഉണ്ടായില്ല. ചെറിയ തോതിലുള്ള മഴ ഒഴിച്ചാല്‍ പകല്‍ കാര്യമായ മഴയും ഉണ്ടായില്ല. കരിക്കോട്ടക്കരി, വാണിയപ്പാറ എന്നിവിടങ്ങളിലെ ക്യാംപുകളില്‍ കഴിഞ്ഞവര്‍ വെള്ളിയാഴ്്ച്ച വൈകീട്ട് തന്നെ വീടുകളിലേക്ക് മടങ്ങിയിരുന്നു. മലയോരം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. മേഖലയില്‍ കോടികളുടെ നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss