|    Nov 22 Wed, 2017 4:29 am
FLASH NEWS

അമ്പലവയലിനെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റും: മന്ത്രി

Published : 13th August 2017 | Posted By: fsq

 

പാലക്കാട്: കേരള കാര്‍ഷിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഇതിനായി കേന്ദ്രത്തിന്റെ സഹായം തേടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.  9 മുതല്‍ അമ്പലവയലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ചെറുകിട സംരംഭങ്ങള്‍ക്ക് ആവശ്യമായ സാങ്കേതിക വിദ്യ, പരിശീലനം, സബ്‌സിഡി തുടങ്ങിയവ നല്‍കി അവയെ ശക്തിപ്പെടുത്തും. തൃശ്ശൂര്‍ മാളയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ചക്ക സംസ്‌കരണ ഫാക്ടറി പ്രവര്‍ത്തന സജ്ജമാക്കിയതായും എല്ലാ ജില്ലകളിലും വിഎഫ്പിസികെയുടെ നേതൃത്വത്തില്‍ ചക്ക സംഭരിച്ച് സംസ്‌കരിക്കുന്നതിനും ഗുണനിലവാരമുളള മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായും മന്ത്രി അിറയിച്ചു. ഒക്‌ടോബര്‍ 1ന് ആരംഭിക്കുന്ന ഹരിത കേരള മിഷന്റെ ഭാഗമായി രണ്ടു കോടി വൃക്ഷതൈകള്‍ നടുമ്പോള്‍ കൂടുതലും പ്ലാവ് പോലുളള ഫലവൃക്ഷതൈകള്‍ നടും. കാര്‍ഷിക സര്‍വകലാശാലയുടെ പഠനം അനുസരിച്ച് 30 കോടി ചക്ക കേരളത്തിലുണ്ട്. അവയില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ചാല്‍ 15,000 കോടി രൂപയുടെ വരുമാനമുണ്ടാവും. എന്നാല്‍, ഇപ്പോള്‍ 10 ശതമാനം പോലും നടപ്പാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഷുക ഉല്‍പാദന കമ്മീഷണര്‍ ടിക്കാറാം മീണ ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തി.  കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. കാര്‍ഷിക വൈസ് ചാന്‍സലര്‍ ഡോ. പി രാജേന്ദ്രന്‍, ഡോ: മുഹമ്മദ് ദേശ ഹസീം, ഡോ. ശിശിര്‍ മിത്ര, ജനപ്രതിനിധികളായ ലതാശശി, സീതാവിജയന്‍, സി കെ സഹദേവന്‍, വി ആര്‍ പ്രവീജ്, കറപ്പന്‍, ബീനവിജയന്‍, കാര്‍ഷിക സര്‍വകലാശാല ഗവേഷണ വിഭാഗം മേധാവി ഡോ.പി ഇന്ദിരാദേവി, വിഞ്ജാന വ്യാപന വിഭാഗം ഡയറക്ടര്‍ ജിജു ജി അലക്‌സ് , ഡോ.പി രാജേന്ദ്രന്‍, ഡോ.എന്‍ ഇ സഫിയ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക