|    Jul 17 Tue, 2018 11:36 am
FLASH NEWS

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട സംഭവം : മേല്‍ശാന്തിയെയും മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറെയും സസ്‌പെന്‍ഡ് ചെയ്യും

Published : 15th September 2017 | Posted By: fsq

 

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട സംഭവത്തി ല്‍ മേല്‍ശാന്തി, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ എന്നിവരെ സസ്‌പെന്റു ചെയ്യാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചു. കഴിഞ്ഞ ദിവസം കൂടിയ ബോര്‍ഡ് യോഗമാണ് തീരുമാനമെടുത്തത്. മേല്‍ശാന്തി ബാബു നമ്പൂതിരി, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരുകേശ് എന്നിവര്‍ക്കെതിരേയാണ് ബോര്‍ഡ് നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. പതക്കം നഷ്ടപ്പെട്ട സംഭവം നടന്ന് ആറു മാസത്തിനു ശേഷമാണ് കേസില്‍ നടപടി എടുക്കാന്‍ ബോര്‍ഡ് തയ്യാറായത്. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ കുഞ്ചുത്തിരുമേനി, കണ്ണമംഗലം കേശവന്‍ നമ്പൂതിരി എന്നിവരെ ബോര്‍ഡ് ക്ഷേത്രത്തില്‍ നിന്ന് നീക്കം ചെയ്തിരുന്നു. എന്നാല്‍ പതക്കം സൂക്ഷിപ്പുകാരനായ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ക്കെതിരെയോ ദേവസ്വം ബോ ര്‍ഡിലെ കുറ്റക്കാരായ മറ്റ് ജീവനക്കാര്‍ക്കെതിരേയോ നടപടിയെടുക്കാന്‍ ബോര്‍ഡ് തയ്യാറായിരുന്നില്ല. കേസുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് വിജിലന്‍സ് നടത്തിയ അന്വേഷണത്തിനു ശേഷം മേല്‍ശാന്തിമാര്‍, ബോ ര്‍ഡ് ഉദ്യോഗസ്ഥര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരേ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തു കൊണ്ടുള്ള റിപോര്‍ട്ട് ബോ ര്‍ഡിനു കൈമാറിയിരുന്നു. എന്നാല്‍ നടപടിയെടുക്കുന്നതിനു പകരം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ മുരുകേശനെ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറായി ഉദ്യോഗ കയറ്റം നല്‍കുകയായിരുന്നു ദേവസ്വം ബോര്‍ഡ്. കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് സംയുക്ത കര്‍മസമിതിയും രംഗത്തെത്തിയിരുന്നു. ജീവനക്കാര്‍ക്കെതിരേ നടപടി സ്വീകരിച്ചില്ലെങ്കില്‍ കാണിക്കയെണ്ണാന്‍ അനുവദിക്കില്ലന്ന് കര്‍മസമിതി വ്യക്തമാക്കിയിരുന്നു. ഇതു മൂലം ഏതാനും മാസങ്ങളായി കാണിക്കയെണ്ണല്‍ തടസ്സപ്പെട്ടതോടെ കാണിക്കവഞ്ചികള്‍ നിറഞ്ഞു കിടക്കുകയാണ്. ഈ സാഹചര്യത്തിലാണ് രണ്ട് പേര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡ് നിര്‍ബന്ധിതരായത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss