|    Oct 18 Wed, 2017 11:01 am
FLASH NEWS

അമ്പലപ്പുഴയും കായംകുളവും സമ്പൂര്‍ണ ശൗചാലയ നിയമസഭാ മണ്ഡലങ്ങള്‍

Published : 27th September 2016 | Posted By: SMR

ആലപ്പുഴ: അമ്പലപ്പുഴ, കാ യംകുളം നിയമസഭാ മണ്ഡലങ്ങള്‍ സമ്പൂര്‍ണ ശൗലായ മണ്ഡലങ്ങളായി  പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് മന്ത്രി പ്രഖ്യാപനങ്ങള്‍ നടത്തിയത്.
അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ ചേര്‍ന്ന പ്രഖ്യാപന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രജിത്ത് കാരിക്കല്‍ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി വേണുലാല്‍, അമ്പലപ്പുഴ വടക്ക്  പഞ്ചായത്ത് പ്രസിഡന്റ് അഫ്‌സത്ത്, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഷീജ, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സുവര്‍ണ, പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് പങ്കെടുത്തു.
കണ്ടല്ലൂര്‍ ഗ്രാമപ്പഞ്ചായത്തിലെ ആറാട്ടുകുളം എന്‍എസ്എസ് ഹാളില്‍ വച്ച് സംഘടിപ്പിച്ച പ്രഖ്യാപന ചടങ്ങില്‍  കായംകുളം എംഎല്‍എ അഡ്വ.യു പ്രതിഭാ ഹരി അധ്യക്ഷത വഹിച്ചു.
മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിബിന്‍ സി ബാബു, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരസു സാറാ മാത്യു,  കണ്ടല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ വി രഞ്ജിത്ത്, പത്തിയൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി പ്രഭാകരന്‍, കൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി വിജയമ്മ, ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി കൃഷ്ണമ്മ, ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് പ്രഫ. വി വാസുദേവന്‍, കണ്ടല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശോഭ,  മുതുകുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ഷൈമോള്‍ നന്ദകുമാര്‍, കണ്ടല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗം രമ്യ, രാഷ്ട്രീയ കക്ഷി നേതാക്കളായ അഡ്വ.ഇ സമീര്‍, പി അരവിന്ദാക്ഷന്‍, ബിഡിഓ വി ആര്‍ രാജീവ് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക