|    Aug 19 Sat, 2017 9:16 am
FLASH NEWS

അമ്പലപ്പുഴയില്‍ ആര്‍എസ്എസ് ആക്രമണം : നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു പരിക്ക്

Published : 8th August 2017 | Posted By: fsq

 

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ് സംഘത്തിന്റെ അക്രമത്തില്‍ മൂന്നു ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. വടിവാള്‍കൊണ്ടുള്ള വെട്ടേറ്റാണ് യുവതിയടക്കം നാല് സി പി എം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ അമ്പലപ്പുഴ തീരത്തായിരുന്നു സംഭവം. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 15ാം വാര്‍ഡ് കോമന പുതുവല്‍ രാജുവിന്റെ മകന്‍ മുകേഷ് (25) ബിജുവിന്റെ മകന്‍ ബിനു (23), വൈശാഖിന്റെ ഭാര്യ മനീഷ (20) സുദേവിന്റെ മകന്‍ വിഷ്ണു (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടിവാളിന്റെ വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ മുകേഷിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. ബി ജെ പി, ആര്‍ എസ് എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് സി പി എം അമ്പലപ്പുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. അമ്പലപ്പുഴ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. വണ്ടാനം മെഡില്‍ കോളജ് ആശുപത്രിയില്‍ സൗജന്യ ഭക്ഷണ വിതരണം ഉള്‍പ്പെടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മയക്ക് മരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുകയും ചെയ്യുന്ന യുവാക്കളെയാണ്  ആര്‍എസ്എസ് സംഘം ക്രൂരമായി മര്‍ദ്ദിച്ചത്.അതേ സമയം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരേ അമ്പലപ്പുഴയില്‍ ആര്‍എസ്എസ് നടത്തിയ ആക്രമണത്തെ ജനതാദള്‍ (എസ്) അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി  അപലപിച്ചു.  ആര്‍എസ്എസ്.ഭീകരതയ്‌ക്കെതിരേ സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും മുന്നോട്ട് വരണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു. ജനതാദള്‍ (എസ്) നിയോജക           മണ്ഡലം പ്രസിഡന്റ് ഹസന്‍ എം പൈങ്ങാമഠം അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക