|    Mar 23 Thu, 2017 5:38 am
FLASH NEWS

അമ്പലത്തറ സോളാര്‍ പാര്‍ക്ക്: 50 മെഗാവാട്ട് പദ്ധതി കമ്മീഷന്‍ ഡിസംബറില്‍

Published : 31st August 2016 | Posted By: SMR

കാഞ്ഞങ്ങാട്: കേന്ദ്ര ഊര്‍ജ മന്ത്രാലത്തിന്റെ സഹായത്തോടെ നടപ്പാക്കുന്ന ജില്ലയിലെ 200 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ പദ്ധതിയുടെ ആദ്യഘട്ടമായി അമ്പലത്തറയില്‍ സ്ഥാപിക്കുന്ന സോളാര്‍ പാര്‍ക്കില്‍ 50 മെഗാവാട്ട് ശേഷിയുളള പദ്ധതി ഡിസംബറില്‍ കേന്ദ്ര ഊര്‍ജകാര്യ മന്ത്രി കമ്മീഷന്‍ ചെയ്യുമെന്ന്  വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. അമ്പലത്തറയിലെ സോളാര്‍ പാര്‍ക്ക് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനോടൊപ്പം സന്ദര്‍ശിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ആദ്യഘട്ടമായി 30 മെഗാവാട്ട് വൈദ്യുതി സപ്തംബര്‍ മാസത്തോടെ ഉല്‍പാദിപ്പിക്കും. ഡിസംബറോടു കൂടി പദ്ധതി പൂര്‍ത്തീകരിക്കും. അമ്പലത്തറ വില്ലേജില്‍ സര്‍വെ നമ്പര്‍ 100ലെ 300 ഏക്കര്‍ സ്ഥലത്തില്‍ ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് ഏജന്‍സിയാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്. ഇവിടെ നിന്ന് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബിയുടെ വൈദ്യുതി പ്രസരണ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിന് 32.9 കോടി രൂപ ചെലവ് വരുന്ന സബ്‌സ്റ്റേഷന്‍ നിര്‍മിക്കും.
സംസ്ഥാനത്തിന് അഭിമാനകരമായ പ്രൊജക്ടാണിത്. സൗരോര്‍ജ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് ഡയറക്ടര്‍ ഡോ. വി ശിവദാസന്‍, കെഎസ്ഇബി ഡിസ്ട്രിബ്യൂഷന്‍ ആന്റ് സേഫ്റ്റി ഡയറക്ടര്‍ എന്‍ വേണുഗോപാല്‍, ചീഫ് എന്‍ജിനീയര്‍ ആര്‍ സുകു, ഡിസ്ട്രിബ്യൂഷന്‍ ചീഫ് എന്‍ജിനീയര്‍ പി കുമാരന്‍, റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരള ലിമിറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ അഗസ്റ്റിന്‍ തോമസ്, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.

(Visited 24 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക