|    Nov 23 Thu, 2017 10:28 pm
FLASH NEWS

അമ്പലംകുന്നില്‍ വീട് കയറി ആക്രമണം: മൂന്ന് പേര്‍ക്ക് പരിക്ക്

Published : 11th November 2017 | Posted By: fsq

 

ഓയൂര്‍: അമ്പലംകുന്ന് ഇളവൂരില്‍ അംഗപരിമിതന്റെ വീട്ടില്‍ കയറി നടത്തിയ അക്രമത്തില്‍ സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്ക്. വീടിന്റെ ജനാലയുടെ ഗ്ലാസ്സുകള്‍ അടിച്ചു തകര്‍ത്തു. മൂന്ന് പേര്‍ അറസ്റ്റില്‍. അമ്പലംകുന്ന് ഇളവൂര്‍ താന്നിവിള വീട്ടില്‍ ജോര്‍ജ്ജിന്റെ വീട്ടിലായിരുന്നു അക്രമം. കഴിഞ്ഞദിവസം രാത്രി 10മണിയോടെ ജോര്‍ജ്ജിന്റെ വീട്ടിലെത്തിയ മൂന്നംഗസംഘം കതകിന് മുട്ടുകയും ജോര്‍ജ്ജിന്റെ ഭാര്യ റോസമ്മ കതക് തുറന്നതോടെ അക്രമികള്‍ റോസമ്മയെ മര്‍ദ്ദിക്കുകയും അകത്ത് കടന്ന അക്രമികള്‍ ഇവരുടെ മകന്‍ സന്തോഷിനെ മര്‍ദ്ദിക്കുകയുമായിരുന്നു. ബഹളം കേട്ട് ഓടിവന്ന അയല്‍വാസിയായ മാത്യുവിനേയും മൂവര്‍ സംഘം മര്‍ദ്ദിച്ച് പരിക്കേല്‍പിച്ചു. വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൂയപ്പളളി പോലിസ് സ്ഥലത്തെതിയതോടെ അക്രമികള്‍ ഓടിയ അക്രമികളെ പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. സംഭവത്തില്‍ പ്രദേശവാസികളായ വിഷ്ണു(25), ഷിഹിന്‍(21), ജിബിന്‍ (22) എന്നിവര്‍ക്കെതിരേ കേസെടുത്തു. അക്രമികളില്‍ ഒരാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവര്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക