|    Oct 22 Mon, 2018 3:23 pm
FLASH NEWS

അമ്പത്തിയെട്ടാം വയസ്സില്‍ സ്വര്‍ണവല്ലി ചൈനയിലെ ട്രാക്കില്‍ ഓടും

Published : 9th September 2017 | Posted By: fsq

 

വി.ഹമീദ് പരപ്പനങ്ങാടി

പരപ്പനങ്ങാടി: പ്രായം തളര്‍ത്താത്ത കരുത്തുമായി അമ്പത്തിഎട്ടാം വയസ്സില്‍ വള്ളിക്കുന്നിലെ എം കെ സ്വര്‍ണ്ണവല്ലി ഇരുപതാം ഏഷ്യന്‍ മാസ്‌റ്റെഴ്‌സ് അത്്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍പങ്കെടുക്കാന്‍ ഈ മാസം 21ന് ചൈനയിലേക്ക്. 2000 മീറ്റര്‍ സ്റ്റിപ്പിള്‍ചെയ്‌സ് 400 മീറ്റര്‍ ഓട്ടം എന്നീ ഇനങ്ങളിലാണ് മുതിര്‍ന്നവരുടെ മത്സരത്തില്‍ മാറ്റുരക്കുക.    സിവില്‍ സര്‍വീസ്മീറ്റ്,മാസ്‌റ്റെഴ്‌സ് മീറ്റ് എന്നിവയിലെല്ലാം സ്വര്‍ണ്ണവല്ലി കഴിഞ്ഞ വര്‍ഷങ്ങളില്‍ മികച്ച പ്രകടനമാണ് നടത്തിയത്.നീന്തലില്‍അമ്പതുമീറ്ററില്‍ ഫ്രീ സ്‌റൈല്‍,അമ്പതുമീറ്ററില്‍ബ്രസ്റ്റ് സ്‌ട്രോക്ക്,ബട്ടര്‍ഫ്‌ലൈസ് ഇനങ്ങളില്‍ സ്വര്‍ണ്ണം നേടി യിരുന്നു. ഫ്രാന്‍സില്‍ നടന്ന ലോക മാസ്‌റ്റെഴ്‌സ് അത് ലക്‌സില്‍ 2000 മീറ്ററില്‍ ഏഴാംസ്ഥാനവും  800മീറ്ററില്‍പന്ത്രണ്ടാംസ്ഥാനവുംകരസ്ഥമാക്കിയിരുന്നു. വിവിധ മല്‍സരങ്ങളില്‍നിന്നായി 19സ്വര്‍ണ്ണവും15വെള്ളിയും16വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്. അഞ്ചാം ക്ലാസ്മുതല്‍ കായിക മത്സരത്തില്‍ പങ്കെടുത്തു മെഡലുകള്‍ വാരിക്കൂട്ടിയ സ്വര്‍ണ്ണ വല്ലിയുടെ കായികകുതിപ്പ് സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും  വിരമിച്ചുപ്പോഴും  തുടരുകയാണ്.വയനാട്ടില്‍ അങ്കവാടി വര്‍ക്കറായാണ്  ജോലിആരംഭിച്ചത്. പിന്നീട് കല്‍പറ്റ ടൗണ്‍പ്ലാനിങ്ങിലും ജോലി ചെയ്തിട്ടുണ്ട്.   കൊച്ചിയില്‍ ടൗണ്‍ പ്ലാനിഗ് ചെയിന്‍വുമണ്‍  തസതികയില്‍നിന്നാണ് രണ്ടുവര്ഷം മുമ്പ് വിരമിച്ചത്. സാമ്പത്തിക പരാതീനത കാരണം ജപ്പാനില്‍ നടന്ന ലോകമീറ്റിലും ചൈനയില്‍ നടന്ന ഏഷ്യന്‍മീറ്റിലും പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.എന്നാല്‍ ഇത്തവണത്തെ ചൈനയിലെ മീറ്റില്‍ പങ്കെടുക്കാന്‍ കടം വാങ്ങിയും സ്വര്‍ണം പണയം വെച്ചുമാണ് പണംകണ്ടെത്തുന്നത്. ഒന്നേക്കാല്‍ ലക്ഷത്തോളമാണ് ചിലവ്. ഒരിക്കല്‍ കേരളത്തില്‍ വെച്ചുനടന്ന ദേശീയ ഗെയിംസിന്റെ  ടീം മാനേജര്‍ ആയിരുന്ന സ്വര്‍ണ്ണവല്ലി സര്‍ക്കാരിന്റെ  സഹായത്തിനായി അപേക്ഷിച്ചിട്ടുണ്ട്. കായിക രംഗത്ത് രാജ്യത്തിന്റെ യശസ്സുയര്‍ത്താന്‍വിദേശത്തുപോവുന്ന താരത്തെ  കായികപ്രേമികളും സര്‍ക്കാരും കൈവിടില്ലെന്ന് പ്രതീക്ഷയിലാണ് സ്വര്‍ണ്ണവല്ലി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss