|    Apr 24 Tue, 2018 11:58 pm
FLASH NEWS
Home   >  Kerala   >  

അമോണിയം പ്ലാന്റില്‍ ചോര്‍ച്ച;നാല് പേര്‍ ആശുപത്രിയില്‍

Published : 19th September 2016 | Posted By: mi.ptk

കൊല്ലം: ശക്തികുളങ്ങര കപ്പിത്താന്‍സ് നഗറിന് സമീപമുള്ള അമോണിയം പ്ലാന്റില്‍ ചോര്‍ച്ച. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് ചോര്‍ച്ച ഉണ്ടായത്. പ്ലാന്റിന് സമീപം ഉണ്ടായിരുന്ന ആറ് ജീവനക്കാരില്‍ നാല് പേരെ വിഷവാതകം ശ്വസിച്ചതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തെതുടര്‍ന്ന് പ്ലാന്റിന് സമീപമുള്ള ഗതാഗതത്തിന് താല്‍കാലിക നിയന്ത്രണം ഏര്‍പ്പെടുത്തി. പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി ചോര്‍ച്ചയടക്കാനുള്ള ശ്രമം തുടരുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss