|    May 30 Tue, 2017 11:28 am
FLASH NEWS

അമേരിക്ക മൂന്നാം ലോകരാജ്യമായി മാറിയെന്ന്‌ ട്രംപ്

Published : 19th March 2016 | Posted By: sdq

donald trump

വാഷിങ്ടണ്‍: ദുബൈ, ചൈന എന്നീ രാജ്യങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അമേരിക്ക മൂന്നാം ലോക രാജ്യമായി മാറിയിട്ടുണ്ടെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്.
താന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ഇതിന് മാറ്റം വരുത്തുമെന്ന് അമേരിക്കയിലെ പടിഞ്ഞാറന്‍ സംസ്ഥാനമായ യൂറ്റായില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ, ചൈന എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 100മൈല്‍ സ്പീഡില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിനുകള്‍ കാണാമെന്നും എന്നാല്‍, ന്യൂയോര്‍ക്ക് 100 വര്‍ഷം പിന്നിലാണെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ട്രംപിന്റെ പ്രചരണ റാലി നടന്ന യൂറ്റയിലെ സാള്‍ട് ലൈക് സിറ്റിയില്‍ അദ്ദേഹത്തെ പിന്തുണക്കുന്നവരും എതിരാളികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day