|    Nov 19 Mon, 2018 11:35 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അമേരിക്കയ്‌ക്കെതിരേ തുര്‍ക്കി: മന്ത്രിമാരുടെ സ്വത്ത് മരവിപ്പിച്ചു

Published : 5th August 2018 | Posted By: kasim kzm

ഇസ്താംബൂള്‍: തുര്‍ക്കി നിയമമന്ത്രി അബ്ദുല്‍ ഹമീദ് ഗുല്‍, ആഭ്യന്തര മന്ത്രി സുലൈമാന്‍ സൊയ്‌ലു എന്നിവര്‍ക്കെതിരേ ഉപരോധ നടപടികള്‍ സ്വീകരിച്ച അമേരിക്കയ്‌ക്കെതിരേ തുര്‍ക്കി. അമേരിക്കയുടെ നിയമ, ആഭ്യന്തര സെക്രട്ടറിമാരുടെ തുര്‍ക്കിയിലെ ആസ്തികള്‍ മരവിപ്പിക്കാനാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ ഉത്തരവിട്ടത്.
അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രു ബ്രുണ്‍സണെ തടവിലാക്കിയതില്‍ തുര്‍ക്കി മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് വിഷയത്തില്‍ തുര്‍ക്കി മന്ത്രിമാരുടെ സ്വത്തുക്കള്‍ അമേരിക്ക മരവിപ്പിച്ചത്.
ഇതുമായി ബന്ധപ്പെട്ട് അവരുമായി ഇടപാടുകള്‍ നടത്തുന്നതില്‍ നിന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. നയതന്ത്ര പരിഹാരത്തിനു ശ്രമിക്കേണ്ട അമേരിക്ക പ്രകോപനപരമായ നീക്കമാണ് നടത്തിയതെന്നും തങ്ങളുടെ മന്ത്രിമാര്‍ക്കെതിരേ നടപടിയെടുത്താല്‍ നോക്കിയിരിക്കില്ലെന്നുമാണ് തുര്‍ക്കി ഇതിനോട് പ്രതികരിച്ചത്.
അറസ്റ്റിനെച്ചൊല്ലി തുര്‍ക്കി മന്ത്രിമാര്‍ക്കെതിരേ നടപടിയെടുക്കുന്നത് അപമാനിക്കുന്നതിന് തുല്യമാണെന്നും അതൊരിക്കലും അംഗീകരിക്കാനാവില്ലെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
അമേരിക്കയുടെ നടപടിക്കെതിരേ തുര്‍ക്കി ധനമന്ത്രിയും ട്രഷറി വകുപ്പും രംഗത്തെത്തിയിട്ടുണ്ട്.
തുര്‍ക്കിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പാസ്റ്റര്‍ ആന്‍ഡ്രു ബ്രുണ്‍സണെ തുര്‍ക്കി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലധികമായി ഇയാള്‍ തുര്‍ക്കിയിലെ ജയിലിലായിരുന്നു. കഴിഞ്ഞയാഴ്ച ഇദ്ദേഹത്തെ മോചിപ്പിച്ചു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss