|    Jan 17 Tue, 2017 6:32 am
FLASH NEWS

അമേരിക്കയ്‌ക്കെതിരേയുള്ള എല്ലാ ഭീകരസംഘടനകളെയും ഇല്ലാതാക്കും; ബറാക് ഒബാമ

Published : 7th December 2015 | Posted By: swapna en

barack-obama-afp_

വാഷിങ്ടണ്‍: തുടര്‍ച്ചയായി അമേരിക്കയ്‌ക്കെതിരേ നടക്കുന്ന ഐ.എസ് ആക്രമണങ്ങളെയും മറ്റു ഭീകരസംഘടനകളുടെ ആക്രമങ്ങളെയും ഉടന്‍ തന്നെ ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. ഓവല്‍ ഓഫിസില്‍ കഴിഞ്ഞ ദിവസം രാത്രി നടത്തിയ പ്രസംഗത്തിലാണ് ഐ.എസ്സിനെതിരേ ഒബാമ രൂക്ഷമായി പ്രതികരിച്ചത്.
അമേരിക്കയ്‌ക്കെതിരേയും മാനവരാശിക്കെതിരേയും  നില്‍ക്കുന്ന എല്ലാ ഭീകരസംഘടനകളെയും ഇല്ലാതാക്കണം.പാരിസ്,സാന്‍ ബെര്‍നാര്‍ഡിനോ, കാലിഫോര്‍ണിയ എന്നിവടങ്ങളില്‍ അടുത്തിടെ നടന്ന ഐ.എസ്സിന്റെ ആക്രമണം കടുത്തതായിരുന്നു. ഈ ആക്രമങ്ങള്‍ തീവ്രവാദത്തിന് പുതിയ മുഖം നല്‍കുന്നവയാണ്. ഇവയെ ഇല്ലാതാക്കാന്‍ ഇസ്ലാമിക സമൂഹം ഒറ്റക്കെട്ടായി അമേരിക്കയ്‌ക്കൊപ്പം നില്‍ക്കണം.സ്വാതന്ത്ര്യമാണ് ഭയത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നതെന്നും ഒബാമ പറഞ്ഞു. കാലിഫോര്‍ണിയ വെടിവയ്പ്പില്‍ 14 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഒബാമയുടെ പ്രസംഗം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 81 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക