|    Dec 10 Mon, 2018 9:36 am
FLASH NEWS
Home   >  Pravasi  >  Gulf  >  

അമേരിക്കയുടെ ഇറാന്‍ ഉപരോധം യുഎഇയെ ബാധിച്ചിട്ടില്ല. ശൈഖ് മുഹമ്മദ്

Published : 24th November 2018 | Posted By: ke

ദുബയ്: അമേരിക്ക ഇറാനെതിരെ പുനരാരംഭിച്ച ഉപരോധം രാജ്യത്തെ ഒരിക്കലും ബാധിച്ചിട്ടില്ലെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് വ്യക്തമാക്കി. അമേരിക്ക തുടരുന്ന ഉപരോധം രാജ്യത്തിന്റെ വികസനത്തേയും നിക്ഷേപത്തേയും സാമ്പത്തി ഭദ്രതേയും ഒരിക്കലും സ്വാധീനിച്ചിട്ടില്ല. ഈ മേഖലയിലെ സംഘര്‍ഷം പുതിയ കാര്യമല്ല. 40 വര്‍ഷത്തിലേറെ പഴക്കമുണ്ട് ഇത്തരം സംഘര്‍ഷങ്ങള്‍ക്കെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഒരു സൗദി അറേബ്യന്‍ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. നിക്ഷേപം എന്നുള്ളത് അപകട സാദ്ധ്യതയുള്ളതാണ്. ഏറ്റവും കൂടുതല്‍ അപായമുള്ളിടത്താണ് ഏറ്റവും കൂടുതല്‍ ലാഭം കൊയ്യുകയെന്നും ശൈഖ് മുഹമ്മദ് വെളിപ്പെടുത്തി. ആഗോള സാമ്പത്തിക വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം പ്രത്യക്ഷമായ സാമ്പത്തിക വ്യവസ്ഥ സൂക്ഷിക്കുന്ന രാജ്യത്തും സംഭവിക്കും. 22 ശതമാനം വ്യാപാരം നടത്തുന്ന യൂറോപ്യന്‍ യൂണിയനാണ് തങ്ങളുടെ പ്രധാന വ്യാപാര പങ്കാളികള്‍. മറ്റു അറബ് രാജ്യങ്ങള്‍ 17 ശതമാനമാണ്. ഇന്ത്യയുമായി 11.5 ശതമാനം വ്യാപാരം നടത്തുന്നുണ്ട്. ചൈനയുമായി 10 ശതമാനം നടത്തുമ്പോള്‍ അമേരിക്കയുമായി 5.5 ശതമാനം മാത്രമാണ്. ഏത് ഘട്ടത്തിലും തങ്ങള്‍ സൗദി അറേബ്യയുമായി ഉറച്ച സൗഹൃദമാണ് സൂക്ഷിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss