|    Dec 19 Wed, 2018 5:02 pm
FLASH NEWS
Home   >  News Today   >  

അമേരിക്കയില്‍ സൂപ്പര്‍മര്‍ക്കറ്റില്‍ വെടിവയ്പ്: സ്ത്രീ കൊല്ലപ്പെട്ടു

Published : 22nd July 2018 | Posted By: sruthi srt

ലോസ് ആഞ്ചല്‍സ്: അമേരിക്കയിലെ സൂപ്പര്‍ മാര്‍ക്കറ്റിലുണ്ടായ വെടിവയ്പില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. 28കാരനായ ആക്രമി സ്വന്തം മുത്തശിയേയും മറ്റൊരു സ്ത്രീയെയും വെടിവച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. മരിച്ച യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. അക്രമിയെ പോലിസ് പിന്തുടര്‍ന്ന് പിടികൂടി.

പോലിസുമായുള്ള ഏറ്റുമുട്ടലില്‍ ഇയാളുടെ ഇടത്തെ കൈയ്ക്ക് വെടിയേറ്റിട്ടുണ്ട്. സംഭവസമയത്ത് 40തോളം ആളുകള്‍ കടയിലുണ്ടായിരുന്നു. മുത്തശ്ശിയുടെ നേര്‍ക്ക് തുടര്‍ച്ചയായി ഏഴു വട്ടമാണ് ഇയാള്‍ വെടിയുതിര്‍ത്തത്.ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss