|    Oct 23 Tue, 2018 8:44 am
FLASH NEWS

അമേരിക്കയിലെ മ്യൂസിയത്തില്‍ കാസര്‍കോട്ടെ യക്ഷഗാന പാവകള്‍

Published : 22nd September 2017 | Posted By: fsq

 

കാസര്‍കോട്്: അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധേയമായ കാസര്‍കോട്ടെ ഗോപാലകൃഷ്ണ യക്ഷഗാന ബൊമ്പെയാട്ട സംഘത്തിന്റെ രണ്ട് പാവകള്‍ അമേരിക്കയിലെ ഇന്റര്‍നാഷണല്‍ മ്യൂസിയത്തില്‍ ഇടംപിടിച്ചു. 1978ല്‍ ആരംഭിച്ച കാലിഫോര്‍ണിയയിലെ അറ്റ്‌ലാന്റയിലുള്ള സെന്റര്‍ ഫോര്‍ പപ്പെട്രി ആര്‍ട്‌സ് (ഐഎന്‍സി) എന്ന മ്യൂസിയത്തിലാണ് പാവകള്‍ ഒരുക്കിയത്. ലോകമെമ്പാടുമുള്ള കലാരൂപങ്ങളെ പ്രതിനിധീകരിച്ചുള്ള പാവകളും ഈ മ്യൂസിയത്തിലുണ്ട്. യക്ഷഗാനത്തിന്റെ പാവകളായ ദുശ്യാസനനും അഭിമന്യുവുമാണ് ഒരുക്കിയത്. ഗോപാലകൃഷ്ണ യക്ഷഗാന ബൊമ്പയാട്ട സംഘത്തിന്റെ നിര്‍ദ്ദേശകന്‍ കെ വി രമേശ് നിര്‍മിച്ച പാവകളെ ദാദിപത്മജി മ്യൂസിയത്തിന് കൈമാറി. കാസര്‍കോടിന്റെ യക്ഷഗാന പാവകള്‍ പല മ്യൂസിയങ്ങളിലും നേരത്തെ സ്ഥാനംപിടിച്ചിരുന്നു. ഹോളണ്ട്, പാക്കിസ്താ ന്‍, തുര്‍ക്കി, ചൈന, ജര്‍മ്മനി, ആസ്‌ട്രേലിയ, ചെക്കോസ്ലോവാക്കിയ, ഇന്തോനേസ്യ എന്നീ രാജ്യങ്ങളിലെ മ്യൂസിയങ്ങളിലും ഇവിടത്തെ പാവകളുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss