|    May 27 Sat, 2017 8:11 am
FLASH NEWS

അമേരിക്കന്‍ മലയാളിയുടെ കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ചു

Published : 30th August 2016 | Posted By: SMR

ചെങ്ങന്നൂര്‍: അമേരിക്കന്‍ മലയാളിയും ചെങ്ങന്നൂര്‍ സ്വദേശിയുമായ ജോയി ജോണിനെ വെടിവച്ച് കൊന്ന് തുണ്ടമാക്കിയ കേസില്‍ മകന്‍ ഷെറിനെതിരേ പോലിസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റകൃത്യം നടന്ന് 88ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കൊലപാതകം, തെളിവ് നശിപ്പിക്കല്‍, അനധികൃതമായി ആയുധം കൈവശം വയ്ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 3,500 പേജുള്ള കുറ്റപത്രം തയ്യാറാക്കുന്നതിന് 340 പേരെ ചോദ്യംചെയ്തു. ഇതില്‍ 98 പേര്‍ സാക്ഷികളായി. കുറ്റകൃത്യത്തിന് ആസ്പദമായ 152 രേഖകളും 140 തൊണ്ടി വകകളും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റിന് മുന്നില്‍ ആറുപേര്‍  രഹസ്യമൊഴി നല്‍കിയതായി ഡിവൈഎസ്പി കെ ആര്‍ ശിവസുതന്‍പിള്ള പറഞ്ഞു. ഷെറിന്റെ പക്കല്‍ നിന്നു പിടിച്ചെടുത്ത കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ടാബ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day