|    Feb 22 Wed, 2017 5:07 pm
FLASH NEWS

അമേരിക്കന്‍ നീന്തല്‍ താരങ്ങള്‍ക്ക് റിയോ വിടാന്‍ വിലക്ക്

Published : 19th August 2016 | Posted By: SMR

റിയോ ഡി ജനയ്‌റോ: ഒളിംപിക്‌സിനെത്തിയ അമേരിക്കന്‍ നീന്തല്‍ താരങ്ങളെ ബ്രസീല്‍ പോലിസ് വിമാനത്താവളത്തില്‍ തടഞ്ഞുവച്ചു. ദിവസങ്ങള്‍ക്കു മുമ്പ് റിയോയില്‍ വച്ച് തോക്ക് ചൂണ്ടി കവര്‍ച്ചചെയ്യപ്പെട്ടെന്നു പരാതി ഉന്നയിച്ച റയാന്‍ ലോക്തേ, ജെയിംസ് ഫെഗെന്‍ എന്നിവരെയാണ് അധികൃതര്‍ തടഞ്ഞുവച്ചത്.
നാട്ടിലേക്കു തിരികെ പോവാനായി വിമാനത്തില്‍ കയറിയ ഇരുവരെയും തിരിച്ചിറക്കിക്കൊണ്ടായിരുന്നു പോലിസ് നടപടി. കവര്‍ച്ചചെയ്യപ്പെട്ടതായുള്ള ഇവരുടെ പരാതി സംബന്ധിച്ച പൊരുത്തക്കേടുകളാണ് ഇതിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. ഇരുവരും ബ്രസീലില്‍ നിന്നു മടങ്ങുന്നതു വിലക്കിയിട്ടുണ്ട്. ഒളിംപിക്‌സ് നീന്തല്‍ ചരിത്രത്തിലെ മികച്ച താരങ്ങളിലൊരാളാണു ലോക്തേ. 4-200 മീറ്ററില്‍ റിയോയില്‍ സ്വര്‍ണമടക്കം 12 ഒളിംപിക്‌സ് മെഡലുകള്‍ ഇവര്‍ നേടിയിട്ടുണ്ട്. 4-200 മീറ്ററില്‍ റിയോയില്‍ സ്വര്‍ണം നേടിയ ടീമംഗംതന്നെയാണ് ഫെഗെനും.മോഷണം സംബന്ധിച്ചു കൂടുതല്‍ അന്വേഷണത്തിനായിട്ടാണ് ഇവരെ റിയോയില്‍ തടഞ്ഞുവച്ചതെന്ന് അമേരിക്കന്‍ ഒളിംപിക്‌സ് കമ്മിറ്റി അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 51 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക