|    Feb 22 Thu, 2018 2:07 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

അമേരിക്കക്കാര്‍ക്ക് ഗുണകരമായ നയങ്ങളാവും തന്റേതെന്ന് ട്രംപ്‌

Published : 22nd January 2017 | Posted By: fsq

 

വാഷിങ്ടണ്‍: പ്രതിസന്ധികളെ തരണംചെയ്ത് അമേരിക്കയെ ശക്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സ്ഥാനാരോഹണത്തിന് പിന്നാലെ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അധികാരം ഇനി അമേരിക്കന്‍ ജനതയ്ക്കായിരിക്കും. ജനങ്ങളാവും രാജ്യത്തെ മുന്നോട്ട് നയിക്കുക. അമേരിക്കക്കാര്‍ക്ക് ഗുണകരമായ നയങ്ങളാവും തന്റേത്. ഭീകരവാദത്തെ ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്നും അദ്ദേഹം പറഞ്ഞു.കെട്ടിട്ടനിര്‍മാതാവ്, വ്യവസായി, ടെലിവിഷന്‍ അവതാരകന്‍ ഇങ്ങനെ വിവിധ മേഖലകളില്‍ പടിപടിയായി ജയിച്ചുകയറിയാണ് 70കാരനായ ട്രംപ് യുഎസ് പ്രസിഡന്റ് പദത്തിലെത്തിയത്. ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദ ട്രംപ് ഓര്‍ഗനൈസേഷന്‍ എന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനിസ് ഗ്രൂപ്പിന്റെ അധിപനാണ് ട്രംപ്. അമേരിക്കയിലെ വിവിധ നഗരങ്ങളിലും വിദേശ രാജ്യങ്ങളിലുമായി ഓഫിസ് ടവറുകള്‍, ഹോട്ടലുകള്‍, കാസിനോകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍ ആഗോളനിലവാരത്തിലുള്ള അനവധി ആഡംബര സൗധങ്ങള്‍ ട്രംപിന് സ്വന്തമായുണ്ട്. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട കണക്ക് പ്രകാരം ട്രംപിന്റെ ആസ്തി 3.7 ബില്യണ്‍ ആണ് (3700 കോടി). കണക്കുകള്‍ പ്രകാരം അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ രാഷ്ട്രീയക്കാരനും ട്രംപാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss