|    May 28 Sun, 2017 12:14 pm
FLASH NEWS

അമൃത: മെഡിക്കല്‍ കൗണ്‍സലിങ് നടപടികള്‍ അസാധുവാക്കണം

Published : 27th September 2016 | Posted By: SMR

ന്യൂഡല്‍ഹി: അമൃത കല്‍പ്പിത സര്‍വകലാശാല സ്വന്തമായി നടത്തിയ മെഡിക്കല്‍ കൗണ്‍സലിങ് നടപടികള്‍ അസാധുവാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍  പ്രത്യേകാനുമതി ഹരജി നല്‍കി. കല്‍പ്പിത സര്‍വകലാശാലയ്ക്കു സ്വന്തമായി കൗണ്‍സലിങ് നടത്താന്‍ അധികാരമുണ്ടെന്ന ഹൈക്കോടതി വിധി റദ്ദാക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.
കല്‍പ്പിത സര്‍വകലാശാലകളുടെ നടപടി യുജിസി ചട്ടത്തിന്റെ ലംഘനമാണെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ വാദിച്ചു.
നീറ്റ് പരീക്ഷാ വിജ്ഞാപനപ്രകാരം കേന്ദ്രീകൃത കൗണ്‍സലിങ് വേണമെന്നാണു പറയുന്നത്. ഇതിനാല്‍ കേന്ദ്രീകൃത കൗണ്‍സലിങിന് അനുമതി നല്‍കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. കേന്ദ്രീകൃത കൗണ്‍സലിങ് നടന്നില്ലെങ്കില്‍ നീറ്റ് പരീക്ഷയുടെ ഉദ്ദേശലക്ഷ്യം തന്നെ ഇല്ലാതാവുമെന്ന് മെഡിക്കല്‍ കൗണ്‍സിലിന് വേണ്ടി ഹാജരായ അഡ്വ. വികാസ് ഗുപ്ത ചൂണ്ടിക്കാട്ടി. ഇതിനിടെയാണ് അമൃത കല്‍പ്പിത സര്‍വകലാശാലയുടെ വിഷയം കേരളം ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ കേരളത്തിന്റെ കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെട്ടാല്‍ മതിയാവുമെന്ന് ബെഞ്ച് വ്യക്തമാക്കി. അതേസമയം, മെഡിക്കല്‍ പ്രവേശനത്തിന് ഏകീകൃത കൗണ്‍സലിങ് വേണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ പിന്തുണയ്ക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day