|    Jul 21 Fri, 2017 2:26 pm
FLASH NEWS

അമൃത നഗരം പദ്ധതിയില്‍ കാഞ്ഞങ്ങാടിനെ ഉള്‍പ്പെടുത്തണം: വികസന സമിതി

Published : 12th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: സമഗ്ര നഗര വികസനത്തിനുതകുന്ന ഒട്ടേറെ കര്‍മ്മ പരിപാടികള്‍ ഉള്‍പ്പെട്ട അമൃത നഗരം പദ്ധതിയില്‍ കാഞ്ഞങ്ങാടിനെ കൂടി ഉള്‍പ്പെടുത്തണമെന്ന് നഗര വികസന കര്‍മ്മ സമിതി കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെട്ടു. അന്തിമ ഘട്ടത്തിലെത്തിയ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തില്‍ ആശങ്കകള്‍ അകറ്റി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കാന്‍ പൊതുമരാമത്ത്-റവന്യൂ വകുപ്പ് മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ടവരുടെ ഉന്നതതല യോഗം വിളിച്ച് ചേര്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സിവില്‍ സര്‍വീസ് അക്കാദമി കാഞ്ഞങ്ങാട്ട് ആരംഭിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ 13ന് മൂന്നിന്് മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.ചലച്ചിത്ര വികസന കോര്‍പറേഷന്‍ നടപ്പിലാക്കുന്ന തിയേറ്റര്‍ സമുച്ചയത്തിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിന് സമിതി സഹകരിക്കും. സമിതി ചെയര്‍മാന്‍ അഡ്വ. പി അപ്പുക്കുട്ടന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ വി വി രമേശന്‍, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മഹമൂദ് മുറിയനാവി, സി യൂസഫ് ഹാജി, മടിക്കൈ കമ്മാരന്‍, എം ശ്രീകണ്ഠന്‍ നായര്‍, ടി മുഹമ്മദ് അസ്്‌ലം, എം കുഞ്ഞികൃഷ്ണന്‍, എ ദാമോദരന്‍ സൂര്യഭട്ട് സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക