|    Jan 17 Tue, 2017 10:47 pm
FLASH NEWS

അമൃത എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം

Published : 14th October 2016 | Posted By: SMR

തിരുവനന്തപുരം: വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗറിനും ഇടയില്‍ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഈ മാസം 16 മുതല്‍ നവംബര്‍ 1 വരെ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്ന അമൃത എക്‌സ്പ്രസിന്റെ സമയക്രമത്തില്‍ മാറ്റമുണ്ടാവും. രാത്രി 10.30നു പുറപ്പെട്ടിരുന്ന ട്രെയിന്‍ 16 മുതല്‍ 2.15 മണിക്കൂര്‍ വൈകി രാത്രി 12.45നായിരിക്കും പുറപ്പെടുക. വടക്കാഞ്ചേരിക്കും വള്ളത്തോള്‍ നഗറിനും ഇടയിലൂടെ രാവിലെ 3നും 7നും ഇടയ്ക്കു കടന്നുപോകുന്ന ട്രെയിനുകള്‍ 20 മിനിറ്റ് വരെ വൈകിയായിരിക്കും ഓടുകയെന്നും റെയില്‍വേ അറിയിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക