|    Oct 24 Wed, 2018 8:08 am
FLASH NEWS

അമൃത് പദ്ധതി: ഗുരുവായൂരില്‍ വിവാദം മുറുകുന്നു

Published : 24th January 2017 | Posted By: fsq

 

ഗുരുവായൂര്‍: നഗരസഭക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച “അമൃത്’ പദ്ധതിയുമായി ബന്ധപ്പെട്ട് ഗുരുവായൂരില്‍ വിവാദം മുറുകുന്നു. പദ്ധതി നഷ്ടപ്പെടുന്നത് നഗരസഭയുടെ പിടിപ്പുകേട് മൂലമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. അമൃത് പദ്ധതി വഴി ഒരു ലക്ഷവും, ലാപ്‌ടോപ്പും മാത്രമേ കിട്ടിയിള്ളൂവെന്ന് കൗണ്‍സിലില്‍ പറഞ്ഞ നഗരസഭ ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലര്‍മാരെ തെറ്റിധരിപ്പിക്കുകയായിരുന്നുവെന്ന് വ്യക്തമായതായും യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു. തിരുവനന്തപുരത്ത് അമൃത് പദ്ധതിയുമായി ബന്ധപ്പെട്ട് കൗണ്‍സിലര്‍മാര്‍ക്കായി നടത്തിയ പരിശീല ക്യാമ്പില്‍ പങ്കെടുത്തപ്പോഴാണ് ഗുരുവായൂര്‍ നഗരസഭയുടെ വീഴ്ചകള്‍ വ്യക്തമായത്. പദ്ധതികളുടെ ഡിപിആര്‍ പോലും തയ്യാറാക്കാതെയാണ് ഫണ്ട് ലഭിച്ചില്ലെന്ന പ്രചരണം നടത്തുന്നത്. നഗരസഭക്ക് 2015-16ല്‍ അനുവദിച്ച 41.76 കോടിയുടെ പദ്ധതിയില്‍ 13.72 കോടിയുടെ ശുദ്ധജല വിതരണ പദ്ധതിക്ക് മാത്രമാണ് വിശദമായ പദ്ധതി രേഖ സമര്‍പ്പിച്ചിട്ടുള്ളത്. ഇതില്‍ തന്നെ ടെന്‍ഡര്‍ നടപടികള്‍ ഒന്നും ആയില്ല. അമൃത് പദ്ധതി ലഭിച്ച കൊച്ചി കോര്‍പറേഷന്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ ഏറെ മുന്നോട്ടു പോയപ്പോള്‍ ഗുരുവായൂരില്‍ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്ത അവസ്ഥയാണ്. 2016-17 വര്‍ഷത്തേക്ക് അനുവദിച്ച 70.90 കോടിയും, 2017-18 വര്‍ഷത്തേക്ക് അനുവദിച്ച 89.26 കോടിയും നഷ്ടപ്പെടുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. അമൃത് പദ്ധതി നഗരസഭയുടെ കെടുകാര്യസ്ഥത മൂലം നഷ്ടപ്പെട്ടാല്‍ മെട്രോ, മെഗാ, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ നഗരവികസന പദ്ധതികള്‍ ഗുരുവായൂരിന് ലഭിക്കാത്ത സാഹചര്യം ഉണ്ടാവും. അമൃത് പദ്ധതിയിലെ വീഴ്ചകള്‍ ചര്‍ച്ചചെയ്യാന്‍ പ്രത്യേക കൗണ്‍സില്‍ വിളിക്കാന്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നോട്ടിസ് നല്‍കും. പ്രതിപക്ഷ നേതാവ് ആന്റോ തോമസ് അധ്യക്ഷത വഹിച്ചു.വിശദമായ പദ്ധതിരേഖകള്‍ (ഡിപിആര്‍) സമര്‍പ്പിക്കാതെ ഗുരുവായൂര്‍ നഗരസഭ അമൃത് പദ്ധതി അട്ടിമറിച്ചതായി ബി ജെപി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അമൃത് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്ന ഗുരുവായൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ അദ്ധ്യക്ഷനായുള്ള കോര്‍കമ്മറ്റി ഇതുവരെ കൂടുകയോ, കൗണ്‍സില്‍ യോഗത്തില്‍ അതിന്റെ റിേചാര്‍ട്ട് സമര്‍പ്പിക്കുകയോ ചെയ്യാതെ കുപ്രചണങ്ങള്‍ അഴിച്ചുവിടുകയാണെന്ന് ബിജെപി ഗുരുവായൂര്‍ നിയോജകമണ്ഡലം പ്രസിഡന്റ്് കെ ആര്‍ അനീഷ്മാസ്റ്റര്‍ കുറ്റപ്പെടുത്തി. വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ച നഗരസഭ ചെയര്‍ പേഴ്‌സണും, ഭരണസമിതിക്കുമെതിരെ ഇന്ന് വഞ്ചനാദിനമായി ആചരിക്കുമെന്നും ബിജെപി നേതാക്കള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss