|    Dec 15 Sat, 2018 1:36 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

അമൃത്‌സര്‍ സ്‌ഫോടനം: വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

Published : 20th November 2018 | Posted By: kasim kzm

അമൃത്‌സര്‍: അമൃത്‌സറില്‍ തിങ്കളാഴ്ച പ്രാര്‍ഥനാ ഹാളിന് നേരെ നടന്ന ഗ്രനേഡ് ആക്രമണത്തിനു പിന്നിലുള്ളവരെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 50 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. മുഖ്യമന്ത്രി അമരീന്ദര്‍ സിങാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ് പോലിസിന്റെ ഹെല്‍പ്‌ലൈന്‍ നമ്പറായ 181ല്‍ വിളിച്ച് വിവരങ്ങള്‍ കൈമാറാം. വിവരങ്ങള്‍ നല്‍കുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്തുവിടില്ലെന്ന് പോലിസ് അറിയിച്ചിട്ടുണ്ട്. സ്‌ഫോടനത്തില്‍ 20 പേര്‍ക്കു പരിക്കേല്‍ക്കുകയും മൂന്നുപേര്‍ മരിക്കുകയും ചെയ്തിരുന്നു. മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷി മൊഴികളുണ്ടായിരുന്നു. സംഭവത്തിന് സായുധ സ്വഭാവമാണുള്ളതെന്ന് പോലിസ് പറഞ്ഞിരുന്നു. എന്‍ഐഎ സ്‌ഫോടന സ്ഥലത്ത് പരിശോധന നടത്തിവരുകയാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss