|    Dec 13 Thu, 2018 7:26 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

അമൃത്‌സര്‍ ഗ്രനേഡാക്രമണം: ഒരാള്‍ അറസ്റ്റില്‍

Published : 22nd November 2018 | Posted By: kasim kzm

ചണ്ഡീഗഡ്: അമൃത്‌സറില്‍ ഞായറാഴ്ച പ്രാര്‍ഥനാഹാളിന് നേരെ നടന്ന ഗ്രനേഡാക്രമണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ അറസ്റ്റില്‍. ബിക്രംജിത് സിങ് എന്ന ആളാണ് അറസ്റ്റിലായതെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങ് അറിയിച്ചു. ആക്രമണത്തില്‍ പങ്കാളികളായ അവതാര്‍ സിങ് എന്ന രണ്ടാമനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രനേഡ് ആക്രമണത്തില്‍ മൂന്നുപേര്‍ മരിക്കുകയും 20ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ആസൂത്രകര്‍ ഐഎസ്‌ഐ ആണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
കശ്മീരില്‍ സുരക്ഷാസേനക്കെതിരേ ഉപയോഗിക്കുന്നതരം ഗ്രനേഡാണ് അമൃത്‌സറില്‍ പൊട്ടിത്തെറിച്ചത്. പാകിസ്താനിലെ ലൈസന്‍സുള്ള ഫാക്ടറിയിലാണ് പൊട്ടിത്തെറിച്ച ഗ്രനേഡ് നിര്‍മിച്ചത്. പഞ്ചാബില്‍ സമാധാന ലംഘനം സൃഷ്ടിക്കുകയാണ് പാകിസ്താന്റെ കാര്യപരിപാടി-അമരിന്ദര്‍ പറഞ്ഞു. ഞായറാഴ്ച മുഖംമുറച്ച് ബൈക്കിലെത്തിയ രണ്ടു പേരാണ് അമൃത്‌സറിലെ രാജസാന്‍സി ഗ്രാമത്തിലെ നിരങ്കാരി ഭവന് നേരെ ഗ്രനേഡ് വലിച്ചെറിഞ്ഞത്. പ്രാര്‍ഥനാഹാളിന് നേരെ ഗ്രനേഡ് എറിയുന്നതിന് മുമ്പ് ഭക്തരെ അക്രമികള്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞിരുന്നു. ആക്രമണത്തിന് പിന്നില്‍ ഖലിസ്ഥാന്‍ പ്രവര്‍ത്തരെ പോലിസ് ആദ്യം സംശയിച്ചിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss