|    Dec 10 Mon, 2018 10:01 am
FLASH NEWS
Home   >  Todays Paper  >  page 12  >  

അമൂര്‍ ഫാല്‍ക്കണ്‍ തൃശൂര്‍ കോള്‍പ്പാടത്ത്

Published : 24th November 2018 | Posted By: kasim kzm

തൃശൂര്‍: ദീര്‍ഘദൂര ദേശാടകനായ ചെങ്കാലന്‍ പുള്ള് (അമൂര്‍ ഫാല്‍ക്കണ്‍) തൃശൂര്‍ കോള്‍പ്പാടത്തെത്തി. പക്ഷിനിരീക്ഷകനായ കൃഷ്ണകുമാര്‍ കെ അയ്യരാണ് ദേശാടനത്തിനിടയില്‍ വിശ്രമിക്കാനിറങ്ങിയ പിടപ്പക്ഷിയെ കോള്‍പ്പാടത്തു കണ്ടെത്തിയത്. നാഗാലാന്‍ഡില്‍ നടക്കുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഫലമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ അമൂര്‍ ഫാല്‍ക്കണുകള്‍ കൂട്ടമായി പാലക്കാട്ടെ മലമ്പുഴയിലും തിരുവനന്തപുരത്തെ വെള്ളായനിക്കായല്‍ പരിസരങ്ങളിലും കണ്ണൂരിലെ മാടായിപ്പാറയിലും എത്തിയിരുന്നു. മുന്‍ വര്‍ഷങ്ങളിലും അപൂര്‍വമായ ഇവ കോള്‍പ്പാടങ്ങളില്‍ എത്തിയതായി റിപോര്‍ട്ടുകളുണ്ട്.
വടക്കുകിഴക്കന്‍ സൈബീരിയ, വടക്കന്‍ ചൈന, മംഗോളിയ എന്നിവിടങ്ങളില്‍ നിന്നു തുടങ്ങി നാഗാലാന്‍ഡിലെത്തുന്ന അമൂര്‍ ഫാല്‍ക്കണുകള്‍ അവിടെ നിന്ന് അസമിലേക്കും ബംഗ്ലാദേശിലേക്കും സഞ്ചരിക്കുന്നു. പിന്നീട് ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിച്ച് തെക്കെ ഇന്ത്യയിലെത്തി അറബിക്കടല്‍ താണ്ടി ആഫ്രിക്കയിലെത്തുന്നതായി സ്ഥിരീകരിച്ചു. ദേശാടനത്തിനിടയില്‍ 22,000 കിലോമീറ്ററാണ് ഇവ സഞ്ചരിക്കുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss