|    Apr 28 Fri, 2017 8:01 am
FLASH NEWS

അമീറും ഫല്‌സ്തീന്‍ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി

Published : 20th March 2017 | Posted By: fsq

 

ദോഹ: ഖത്തര്‍ അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസും കൂടിക്കാഴ്ച നടത്തി.    അമീരി ദിവാനില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഫലസ്തീനിലെ പുതിയ വികസനങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം സംബന്ധിച്ചും നേതാക്കള്‍ ചര്‍ച്ച നടത്തി. ഫലസ്തീനിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഖത്തര്‍ നല്‍കുന്ന പിന്തുണയില്‍ അബ്ബാസ് നന്ദി അറിയിക്കുകയും ചെയ്തു. ദേശീയവും അന്താരാഷ്ട്രീയവുമായ പൊതുതാല്‍പ്പര്യമുള്ള വിഷയങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ദോഹയിലെത്തിയ ഫലസ്തീന്‍ പ്രസിഡന്റ് ഇന്നലെ വൈകിട്ട് തിരികെ മടങ്ങി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിദേശ കാര്യ സഹമന്ത്രി സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍മുറൈഖി, ഖത്തറിലെ ഫലസ്തീന്‍ അംബാസഡര്‍ മുനീര്‍ ഗന്നം എന്നിവര്‍ യാത്ര അയക്കാനെത്തി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day