|    Jun 20 Wed, 2018 6:55 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അമീര്‍ സൗദി രാജാവുമായി ചര്‍ച്ച നടത്തി

Published : 8th August 2016 | Posted By: SMR

ദോഹ: അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍സഊദുമായി മൊറോക്കോയിലെ ടന്‍ജീര്‍ പട്ടണത്തില്‍ ഇന്നലെ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിലെ ഉറച്ച സാഹോദര്യ ബന്ധത്തെക്കുറിച്ചും വികസന മാര്‍ഗങ്ങളെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
അറബ്, അന്താരാഷ്ട്ര രംഗത്തെ നിരവധി ആനുകാലിക വിഷയങ്ങളെക്കുറിച്ചും നേതാക്കള്‍ സംസാരിച്ചു. അമീറിനോടൊപ്പമുള്ള പ്രതിനിധി സംഘവും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
സൗദി രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസും സൗദി ഉന്നത പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss