|    May 25 Thu, 2017 8:35 am
FLASH NEWS

അമിത വേഗത്തില്‍ ബൈക്കോടിച്ച് ഹോംഗാര്‍ഡിനെ ഇടിച്ചുതെറിപ്പിച്ചു

Published : 7th April 2016 | Posted By: SMR

മാനന്തവാടി: അമിതവേഗത്തില്‍ ട്രാഫിക് ചട്ടങ്ങള്‍ ലംഘിച്ച് ബൈക്ക് ഓടിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാരനെയും കാല്‍നടയാത്രക്കാരനെയും ഇടിച്ചുതെറിപ്പിച്ചു. സംഭവത്തില്‍ കണ്ണൂര്‍ സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ഇന്നലെ രാവിലെയാണ് കണ്ണൂര്‍ സ്വദേശികളായ ആറു പേരടങ്ങുന്ന സംഘം ടൗണില്‍ മൂന്നു ബൈക്കുകളിലായി എത്തിയത്.
ഇതില്‍ ഒരു ബൈക്കാണ് കാല്‍നടയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചത്. സംഘം വണ്‍വേ ലംഘിച്ച് കോഴിക്കോട് റോഡില്‍ പ്രവേശിച്ചപ്പോള്‍ തടയാന്‍ ശ്രമിച്ച പോലിസുകാരനായ ഹോംഗാര്‍ഡ് കുര്യാക്കോസിനെയും തട്ടിത്തെറിപ്പിക്കുകയായിരുന്നു. പിന്നീട് ബൈക്ക് ഉപേക്ഷിച്ച് ഫെഡറല്‍ ബാങ്കിന് സമീപത്തെ കെട്ടിടത്തില്‍ ഒളിച്ചിരുന്ന സംഘത്തെ നാട്ടുകാരും പോലിസുകാരും ചേര്‍ന്നാണ് പിടികൂടിയത്. കണ്ണൂര്‍ നാറാത്ത് സ്വദേശികളായ ഷാമിലാസ് വീട്ടില്‍ ഷഹീം (19), കുന്നൂര്‍ വയലില്‍ ഹാറൂണ്‍ റഷീദ്(20) എന്നിവരാണ് അറസ്റ്റിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day