|    Jul 27 Thu, 2017 10:24 am
FLASH NEWS

അമിത വേഗതയിലെത്തിയ മിനി ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഇടിച്ച് തകര്‍ത്തു

Published : 6th February 2016 | Posted By: SMR

പെരുമ്പാവൂര്‍: അമിത വേഗതയിലെത്തിയ മിനി ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ ഇടിച്ച് തകര്‍ത്തു. ഓട്ടോ ഡ്രൈവര്‍ തലനാരിഴയക്ക് രക്ഷപെട്ടു. മുടക്കുഴ ചുണ്ടക്കുഴി ജങ്ഷനില്‍ ഇന്നലെ രാവിലെ10. 45നായിരുന്നു അപകടം.
ചുണ്ടക്കുഴി ഭാഗത്ത് നിന്നും പരിധിയില്‍ കവിഞ്ഞ് കരിങ്കല്ലുമായെത്തിയ ടിപ്പര്‍ ലോറി ജങ്ഷനില്‍ വലതു വശത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയായിരുന്നു. ഓട്ടോയൊടൊപ്പം സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ ചുറ്റുമതിലും തകര്‍ത്ത് മരത്തിലിടിച്ചാണ് നാലടി താഴ്ചയില്‍ ലോറി നിന്നത്. മരത്തിനും ലോറിക്കും ഇടയില്‍ കുടുങ്ങിയ പാസഞ്ചര്‍ ഓട്ടോ, മുക്കാല്‍ ഭാഗവും ഞെരിഞ്ഞ് തകര്‍ന്നു.
അപകടമുണ്ടാവുന്നതിന് സെക്കന്റുകള്‍ക്കു മുമ്പാണ് ഡ്രൈവറും ഉടമയുമായ അകനാട് കൊരുമ്പൂര് സതീഷ്‌കുമാര്‍ ഓട്ടോയില്‍ നിന്നിറങ്ങി കൂട്ടുകാരുടെ അടുത്തേക്ക് മാറിയത്. ലോറിയുടെ സ്റ്റിയറിങ് തിരിയാതെ വന്നതാണ് അപകടകാരണമെന്ന് ലോറി ഡ്രൈവര്‍ മലയാറ്റൂര്‍ സ്വദേശി രതീഷ് പറയുന്നു. കോടനാട് പോലിസ് സ്ഥലത്തെത്തി കേസെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക