|    Dec 19 Tue, 2017 12:05 am
FLASH NEWS

അമിത വില: നഗരത്തിലെ പ്രമുഖ ഹോട്ടലുകള്‍ക്കെതിരേ നടപടി

Published : 8th December 2017 | Posted By: kasim kzm

പത്തനംതിട്ട: അമിത വില ഈടാക്കിയ പത്തനംതിട്ടയിലെ ഹോട്ടലുകള്‍ക്കെതിരെ നടപടി. കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസ്, ഭക്ഷ്യസുരക്ഷാ വിഭാഗം, ലീഗല്‍ മെട്രോളജി വകുപ്പുകളുടെ സംയുക്ത പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
പത്തനംതിട്ട നഗരത്തിലെ 12 ഹോട്ടലുകള്‍, ഏഴ് ബേക്കറികള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നാല് ഹോട്ടലുകള്‍ക്കെതിരെയാണ് നടപടി എടുത്തത്. മിനി സിവില്‍ സ്‌റ്റേഷന് എതിര്‍വശത്തുള്ള ഹോട്ടല്‍ ആനന്ദഭവന്‍, കെഎസ്ആര്‍ടിസി ജങ്ഷനിലെ ഹോട്ടല്‍ ആര്യാസ്, പത്തനംതിട്ട നഗരസഭാ ബസ് ടെര്‍മിനലിന് എതിര്‍വശത്തുള്ള ഹോട്ടല്‍ തനിമ, ഒരു തട്ടകട എന്നീ സ്ഥാപനങ്ങള്‍ക്കെതിരേയാണ് അമിത വില ഈടാക്കിയതുമായി ബന്ധപ്പെട്ട് കേസെടുത്ത് നടപടിക്ക് ശുപാര്‍ശ ജില്ലാ കലക്ടര്‍ക്ക് കൈമാറിയതെന്ന് കോഴഞ്ചേരി താലൂക്ക് സപ്ലൈ ഓഫീസര്‍ പറഞ്ഞു. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരുന്ന ഒരു ബേക്കറിക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.
കാലാവധി കഴിഞ്ഞിട്ടും സൂക്ഷിച്ചിരുന്ന പായ്ക്കറ്റ് പാലുകള്‍ ചില ബേക്കറികളില്‍ നിന്ന് കണ്ടെത്തുകയും ഭക്ഷ്യസുരക്ഷാ ഇന്‍സ്‌പെക്ടറുടെ സാന്നിധ്യത്തില്‍ അവ നശിപ്പിക്കുകയും ചെയ്തു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഹോട്ടലുകളില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് വില നിശ്ചയിച്ച് നല്‍കിയിരുന്നു. ഇതിനെ മറികടന്ന് ജില്ലയിലെ കുടുംബശ്രീ കഫേകള്‍ ഉള്‍പ്പടെ വില ഈടാക്കുന്നതായി വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് സംയുക്ത പരിശോധന നടത്തിയത്. എന്നാല്‍ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും സാധാരണ നിലയില്‍ വില നിയന്ത്രിക്കുന്നതിനോ, അളവു സംബന്ധിച്ച് കര്‍ശന നിര്‍ദ്ദേശം നല്‍കുന്നതിനോ നിലവിലുള്ള നിയമങ്ങള്‍ അനുശാസിക്കുന്നില്ലെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ ഓഫീസ് പ്രതികരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss