|    Jul 21 Fri, 2017 4:24 pm
FLASH NEWS

അമിത വില ഈടാക്കിയ കോഴിക്കടകള്‍ പൂട്ടിച്ചു

Published : 13th July 2017 | Posted By: fsq

 

മുക്കം: കോഴിയിറച്ചിക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വിലയിലും അധികം തുക ഈടാക്കിയ മുക്കത്തെ കോഴിക്കടകള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിച്ചു. ബുധനാഴ്ച വൈകീട്ടോടെയാണ് ഡിവൈഎഫ്‌ഐ മുക്കം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി കടകള്‍ പൂട്ടിച്ചത്. മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരു കോഴിക്കടയിലെ ഫര്‍ണിച്ചര്‍ അടിച്ചു തകര്‍ത്തതായും ആക്ഷേപമുണ്ട്കഴിഞ്ഞ ദിവസം കേരള ചിക്കന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും ഓള്‍ കേരള ചിക്കന്‍ മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളും ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ കോഴി 87 രൂപയ്ക്കും കോഴിയിറച്ചി 158 രൂപയ്ക്കും വില്‍ക്കാന്‍ ധാരണയായിരുന്നു. ഇതേ തുടര്‍ന്ന് ബുധനാഴ്ച രാവിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മുക്കത്തെ എല്ലാ കോഴിക്കടകളിലുമെത്തി അമിത വിലക്ക് കോഴി വില്‍ക്കരുതെന്ന നിര്‍ദ്ദേശവും നല്‍കിയിരുന്നു. നിര്‍ദ്ദേശം ഗൗനിക്കാതെ കോഴി 110 രൂപയ്ക്കും കോഴിയിറച്ചി 180 രൂപയ്ക്കും വിറ്റതാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.സര്‍ക്കാര്‍ തീരുമാനത്തെ മാനിക്കാതെ ജനങ്ങളെ ചൂഷണം ചെയ്ത് കച്ചവടം നടത്താന്‍ ശ്രമിച്ചാല്‍ മേഖലയിലെ ഒരു ചിക്കന്‍ കടകളും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഡിവൈഎഫ്‌ഐ മുക്കം മേഖലാ കമ്മിറ്റി പ്രഡിഡന്റ് കെ കെ സജി പറഞ്ഞു. ജിഎസ്ടി പ്രാബല്യത്തില്‍ വന്നതോടെ നികുതിയില്ലാതായ കോഴിക്കച്ചവട മേഖലയില്‍ കച്ചവടക്കാര്‍ വിലയില്‍ മാറ്റം വരുത്താതെ കൊള്ളലാഭം കൊയ്യുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച വിലയ്ക്ക് കോഴിയും കോഴിയിറച്ചിയും വില്‍ക്കാനാവില്ലെന്ന് മുക്കത്തെ വ്യാപാരികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക