|    Oct 21 Sat, 2017 5:42 pm
FLASH NEWS
Home   >  Kerala   >  

അമിത ഫീസ് വാങ്ങുന്ന കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കും:മുഖ്യമന്ത്രി

Published : 6th October 2016 | Posted By: mi.ptk

pinarayi-

തിരുവനന്തപുരം: അമിത ഫീസ് ഈടാക്കുന്ന കോളേജുകള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരുമായി കരാര്‍ ഒപ്പിട്ട കോളേജുകളില്‍ രണ്ടരലക്ഷം രൂപ ഫീസ് വാങ്ങുന്നത് മഹാപരാധാമായി കാണുന്ന പ്രതിപക്ഷം അതൊന്നും ബാധകമാക്കാതെ അമിത ഫീസ് വാങ്ങുന്ന കോളേജുകള്‍ക്കെതിരെ ശബ്ദമുയര്‍ത്താത്തത് വിരോധാഭാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വരെ അംഗീകരിച്ച കരാറുമായാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കോടതി നിര്‍ദേശം അനുസരിച്ചാണ് സര്‍ക്കാര്‍ മെഡിക്കല്‍ പ്രവേശനം നടത്തുന്നത്. ഇതില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ കോടതി തീരുമാനിക്കണമെന്നും സര്‍ക്കാരിന് സ്വന്തമായി ഒന്നും ചെയ്യാനാകില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക