അമിത ഫീസ്: തമിഴ്നാട്ടില്‍ മൂന്ന് വിദ്യാര്‍ഥിനികള്‍ ജീവനൊടുക്കി
Published : 25th January 2016 | Posted By: SMR
വില്ലുപുരം: അമിത ഫീസ് ഈടാക്കിയതില്‍ മനംനൊന്ത് സ്വകാര്യ കോളജിലെ മൂന്നു വിദ്യാര്‍ഥിനികള്‍ കോളജിനടുത്ത കിണറ്റില്‍ ചാടി ആത്മഹത്യചെയ്തു.
ചിന്നസേലത്തിനടുത്ത യോഗ-പ്രകൃതിചികില്‍സ കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനികളായ വി പ്രിയങ്ക, ടി മോണിഷ, ഇ ശരണ്യ എന്നിവരാണു മരിച്ചത്. ഷാള്‍ ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. അമിത ഫീസ് ഈടാക്കുന്നതിനെതിരേ വിദ്യാര്‍ഥികള്‍ ഈയിടെ പ്രതിഷേധിച്ചിരുന്നു. പോലിസും അഗ്നിശമനസേനയും മൃതദേഹങ്ങള്‍ പുറത്തെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.